ADVERTISEMENT

കൊച്ചി∙ പെരുമാറ്റ ശൈലിയിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ബെന്നി ബെഹനാൻ എം പി. ധാർഷ്ട്യവും ധിക്കാരവും കൊണ്ട് ജനങ്ങളെ ആട്ടിയോടിക്കുന്നവരോട് കടക്ക് പുറത്തെന്ന് പറയാനുള്ള അവരുടെ വിരൽ തുമ്പിലാണെന്ന് ഭരണകർത്താക്കൾ മറക്കരുതെന്നും ബെന്നി പറഞ്ഞു. എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ  എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബെന്നി ബെഹനാൻ. ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് അധ്യക്ഷനായിരുന്ന യോഗത്തിൽ കെപിസിസി വൈസ് പ്രസിഡന്റ്‌ വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗ്ഗീസ്, ജെബി മേത്തർ എം പി, നേതാക്കളായ എൻ വേണുഗോപാൽ, ജോസഫ് വാഴക്കൻ, അജയ് തറയിൽ, ഡോമനിക് പ്രസന്റേഷൻ, പി ജെ ജോയി, എം എ ചന്ദ്രശേഖരൻ, കെ എം സലിം , എം ആർ അഭിലാഷ്, ടോണി ചമ്മിണി, തമ്പി സുബ്രഹ്മണ്യം, ബാബു പുത്തനങ്ങാടി , കെ പി തങ്കപ്പൻ , സിന്റ ജേക്കബ്  തുടങ്ങിയവർ സംസാരിച്ചു. 

ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം ജൂലൈ 20ന് വൈകിട്ട് 3 മണിക്ക് എറണാകുളം എറണാകുളം ടൗൺ ഹാളിൽ വച്ച് നടത്താനും യോഗത്തിൽ തീരുമാനമെടുത്തു.യോഗം  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉത്ഘാടനം ചെയ്യും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com