ചീഫ് സെക്രട്ടറിയും അഡീ.ചീഫ് സെക്രട്ടറിയും ദക്ഷിണമേഖലാ നാവിക ആസ്ഥാനത്ത്

Mail This Article
×
കൊച്ചി∙ ചീഫ് സെക്രട്ടറി ഡോ.വി.വേണു ഭാര്യയും അഡീ.ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരനൊപ്പം നാവികസേന ദക്ഷിണമേഖലാ ആസ്ഥാനം സന്ദർശിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ, നാവിക പരിശീലന പരിപാടികൾ, ചെറുകിട ആയുധങ്ങൾ ഉപയോഗിക്കുന്നതിന്റെ അവതരണം, തീരസംരക്ഷണത്തിൽ സാഗർ പ്രഹരി ബൽ വിഭാഗത്തിന്റെ പങ്ക് വെളിപ്പെടുത്തുന്ന പ്രകടനം തുടങ്ങിയവ ചീഫ് സെക്രട്ടറിയും അഡീ.ചീഫ് സെക്രട്ടറിയും മനസ്സിലാക്കി. ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും ഇവർ സന്ദർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.