എറണാകുളം ജില്ലയിൽ ഇന്ന് (09-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
സ്പോട് അഡ്മിഷൻ ആരംഭിച്ചു
തോപ്പുംപടി∙ മുണ്ടംവേലി എംഇഎസ് കോളജിൽ ബിസിഎ, ബിബിഎ, ബിഎ (ഇംഗ്ലിഷ്) കോഴ്സുകളിൽ ഏതാനും സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ ആരംഭിച്ചു. 7902980067.
കംപ്യൂട്ടർ വിതരണം നാളെ
പറവൂർ ∙ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി ഓൾ കേരള ഫിഷ് മർച്ചന്റ്സ് അസോസിയേഷന്റെ ട്രസ്റ്റ് അംഗങ്ങൾക്ക് നൽകുന്ന കംപ്യൂട്ടറുകളുടെ വിതരണം നാളെ. ഇരുചക്ര വാഹനങ്ങൾ ബുക്ക് ചെയ്തവർക്കുള്ള ടോക്കൺ വിതരണവും ഉണ്ടാകും.
പണ്ഡരിനാഥ് ഭുവനേന്ദ്ര പുരസ്കാരത്തിന്അപേക്ഷിക്കാം
മട്ടാഞ്ചേരി∙ കേരള കൊങ്കണി അക്കാദമിയുടെ പണ്ഡരിനാഥ് ഭുവനേന്ദ്ര പുരസ്കാരത്തിന് കേരളീയരായ കൊങ്കണി എഴുത്തുകാരിൽ നിന്ന് കൃതികൾ ക്ഷണിച്ചു. കഥ, നാടകം, ലേഖനം, യാത്രാ വിവരണം എന്നീ വിഭാഗങ്ങളിലെ രചനകളാണ് സ്വീകരിക്കുക. 94463 69771. വിലാസം: ജി.മോഹന റാവു, കൺവീനർ, സങ്കേതം, അജന്ത റോഡ്, കൊച്ചി– 682002.