ADVERTISEMENT

വൈപ്പിൻ∙  പാലത്തിന്റെ വശങ്ങളിലെ അപ്രോച്ച് റോഡ് ഇടിഞ്ഞു താണത് അപകടഭീഷണി ഉയർത്തുന്നു. നെടുങ്ങാട് പള്ളിപ്പാലത്തിലാണ് പാലത്തിന്റെ പ്ലാറ്റ്‌ഫോമും വശങ്ങളും തമ്മിൽ ഉയര വ്യത്യാസം രൂപപ്പെട്ടിട്ടുള്ളത്.  ഇത് കാൽനടക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണി ഉയർത്തുന്നു. വേണ്ട രീതിയിൽ മണ്ണ് നിറച്ച് ഉറപ്പിക്കാതെ അപ്രോച്ച് റോഡ് നിർമിച്ചതാണ് ആ ഭാഗം താഴേക്ക് ഇരിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ പാലം തുറന്നു കൊടുത്ത് അധികം വൈകാതെ തന്നെ ഇത്തരം പ്രശ്‌നം ഉടലെടുത്തിരുന്നു. റോഡിൽ  വിരിച്ചിരുന്ന ടൈലുകൾ തന്നെ ഇളകി മാറുന്ന സാഹചര്യം ഉണ്ടായി.ഇതേ തുടർന്ന് മെറ്റലും മറ്റും നിറച്ച് ഉയര വ്യത്യാസം പരിഹരിച്ച് വീണ്ടും ടൈൽ വിരിച്ചു. 

എന്നാൽ ഇതിനു ശേഷവും റോഡ് താഴേക്കിരിക്കുകയും  വീണ്ടും അറ്റകുറ്റപ്പണി വേണ്ടിവരികയും ചെയ്തു.  എന്നാൽ ഇപ്പോൾ വാഹന സഞ്ചാരത്തെ തുടർന്ന് വീണ്ടും അപ്രോച്ച് റോഡ് ഒരടിയോളം താഴ്ന്നു. കാറുകളുടെ പോലും അടിഭാഗം താഴെ തട്ടുന്ന തരത്തിലാണ് ഉയര വ്യത്യാസം. ശ്രദ്ധിച്ചില്ലെങ്കിൽ ഇരുചക്രവാഹനങ്ങൾ ഈ ഭാഗത്ത് നിയന്ത്രണം വിട്ട് അപകടത്തിൽ പെടാനുള്ള സാധ്യതയുണ്ട്. രാത്രി സമയത്ത് അപകട സാധ്യത ഇരട്ടിക്കുകയും ചെയ്യും. ഇരു വശങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. എത്രയും വേഗം റോഡിന്റെ അപാകത പരിഹരിക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com