എറണാകുളം ജില്ലയിൽ ഇന്ന് (10-07-2024); അറിയാൻ, ഓർക്കാൻ
Mail This Article
സ്പെഷൽ അലോട്മെന്റ്
തൃക്കാക്കര∙ ഭാരതമാതാ കോളജിൽ (ഓട്ടോണമസ് ) വിവിധ പി.ജി. പ്രോഗ്രാമുകളിലെ എസ്‌സി/എസ്.ടി. വിഭാഗം സീറ്റുകളിലെ ഒഴിവുകളിലേക്ക് (സ്പെഷൽ അലോട്മെന്റ് ) അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ കോളജ് വെബ് സൈറ്റ് മുഖേന ജൂലൈ 11നു മുൻപ് അപേക്ഷിക്കണം. www.bharatamatacollege.in
അധ്യാപക ഒഴിവ്
തിരുവാങ്കുളം ∙ ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 12ന് 10.30ന്.
കൊച്ചി∙ എറണാകുളം ഗവ.ഗേൾസ് എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്. 9446025927.
പിജി പ്രവേശനം
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സ്പെഷൽ റിസർവേഷൻ സീറ്റുകളിലേക്കുള്ള പിജി പ്രവേശനം 12 നു രാവിലെ 11നു സർവകലാശാല മുഖ്യ കേന്ദ്രത്തിൽ നടക്കും. വെബ്സൈറ്റ് : www.ssus.ac.in
ബോർഡുകളും ബാനറുകളും നീക്കം ചെയ്യണം
പിറവം ∙ പാമ്പാക്കുട പഞ്ചായത്ത് പരിധിയിൽ പൊതുസ്ഥലത്തു സ്ഥാപിച്ചിരിക്കുന്ന ബോർഡുകളും ബാനറുകളും 3 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്നു സെക്രട്ടറി അറിയിച്ചു.
ഗ്യാസ് മസ്റ്ററിങ് 13ന്
കോതമംഗലം∙ വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിമറ്റം യൂണിറ്റ് മാത്സൺ ഗ്യാസ് ഏജൻസിയുടെ സഹകരണത്തോടെ 13ന് 9 മുതൽ 1 വരെ വാലേത്ത് മെഡിക്കൽസിൽ ഇൻഡേൻ ഗ്യാസ് കണക്‌ഷൻ മസ്റ്ററിങ് സൗജന്യമായി നടത്തും.
സീറ്റൊഴിവ്
പിറവം ∙ മണീട് ഗവ. ഐടിഐയിൽ സർവേയർ, വെൽഡർ ട്രേഡുകളിൽ സീറ്റ് ഒഴിവ്. 12 വരെ അപേക്ഷ നൽകാം.0485–2267983.
വൈദ്യുതി മുടക്കം
ഐമുറി, കൂവപ്പടി, ആലാട്ടുചിറ, അകനാട്, തോട്ടുവ, കയ്യുത്തിയാൽ മയൂരപുരം,ചേരാനല്ലൂർ, പ്ലാങ്കുടി എന്നിവിടങ്ങളിൽ 8.30 മുതൽ 5 വരെ.
മെഡിക്കൽ ഓഫിസർ
എരൂർ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ ഒഴിവ്. കൂടിക്കാഴ്ച 17നു 11ന് നഗരസഭ ഓഫിസിൽ. 0484 2781637.