ADVERTISEMENT

ആലുവ ∙ മാർക്കറ്റ് റോഡിൽ നടപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു സമീപത്തെ കെഎസ്ഇബി ട്രാൻസ്ഫോമറും അനുബന്ധ ഉപകരണങ്ങളും അപകടാവസ്ഥയിൽ.  മാർക്കറ്റ് സർവീസ് റോഡിൽ നിന്ന് ഇലഞ്ഞിക്കായി റോഡിലേക്കു പ്രവേശിക്കുന്നതിനു മുന്നിലാണ് സംരക്ഷണഭിത്തി ഇടിഞ്ഞു മണ്ണും കോൺക്രീറ്റും കാനയിലേക്കു വീണത്. മഴയത്ത് ഇടയ്ക്കിടെ ഇപ്പോഴും ഇടിയുന്നുണ്ട്. ഇതിനകം 10 മീറ്റർ സ്ഥലത്തെ മണ്ണിടിഞ്ഞു. ട്രാൻസ്ഫോമർ നിലംപൊത്താതിരിക്കാൻ കെഎസ്ഇബി ജീവനക്കാർ കമ്പി കൊണ്ടു കെട്ടി അടുത്തുള്ള വൈദ്യുതി പോസ്റ്റുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ബാരിക്കേഡും റിബണും കെട്ടി ഇതിലെയുള്ള ഗതാഗതവും തടഞ്ഞിട്ടുണ്ട്. നടപ്പാത കൊച്ചി മെട്രോ നിർമിച്ചതാണെങ്കിലും പിന്നീടു നഗരസഭയ്ക്കു കൈമാറിയെന്ന് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com