ADVERTISEMENT

കാലടി∙ പുത്തൻകാവ് റോഡിൽ ആശങ്കാജനകമായി വൈദ്യുത ലൈൻ കമ്പികൾ. വൃക്ഷ ശിഖരങ്ങളുടെയും മുളങ്കാടുകളുടെയും ഇടയിൽ കൂടിയാണ് വൈദ്യുത ലൈൻ പോയിരിക്കുന്നത്. കാറ്റത്തും മഴയത്തും ജനങ്ങൾ ഭീതിയോടെയാണ് ഇതുവഴി പോകുന്നത്. മതിൽക്കെട്ടിന്റെ ഒരു ഭാഗത്ത് സംസ്കൃത സർവകലാശാല ക്യാംപസും മറുവശത്ത് വീടുകളുമാണ്. പുത്തൻകാവ് ഭദ്രകാളി ക്ഷേത്രവും ഈ വഴിയരികിലാണ്. അനേകം ആളുകൾ നിത്യേന ക്ഷേത്രത്തിൽ പോകുന്ന വഴിയാണിത്. കൈപ്പട്ടൂർ ഇഞ്ചയ്ക്ക കവലയിൽ ചെന്നു ചേരുന്ന ഈ റോഡരികിൽ ധാരാളം വീട്ടുകാർ താമസിക്കുന്നു. അവർ നിത്യേന ഉപയോഗിക്കുന്ന വഴിയാണിത്.

കൂടാതെ കൈപ്പട്ടൂർ, മാണിക്യമംഗലം ഭാഗങ്ങളിലേക്ക് കാലടിയിൽ നിന്ന് ഇതുവഴി എളുപ്പത്തിൽ എത്തിച്ചേരാം എന്നതിനാൽ സ്കൂൾ വിദ്യാർഥികൾ അടക്കം അനേകം പേർ ഈ വഴി ഉപയോഗിക്കുന്നു.  സർവകലാശാല ലേഡീസ് ഹോസ്റ്റലും മതിലിനോടു ചേർന്നു തന്നെ. എന്നാൽ ഈ അപകടാവസ്ഥ ഉണ്ടായിട്ടും വൈദ്യുതി ലൈൻ സുരക്ഷിതമാക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. സംസ്കൃത സർവകലാശാല ക്യാംപസിലെ വൃക്ഷങ്ങളുടെ ശിഖരങ്ങളാണ് റോഡിനു മുകളിലേക്ക് നീണ്ടു നിൽക്കുന്നത്. മുളകൾ വളർന്നു പന്തലിച്ചു കാടായിരിക്കുന്നു. റോഡിൽ നിന്നു നോക്കിയാൽ വൈദ്യുതി ലൈൻ കാണാൻ പറ്റാത്ത അവസ്ഥയാണ്. റോഡിലേക്ക് നീണ്ടു നിൽക്കുന്ന വൃക്ഷ ശിഖരങ്ങൾ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. എന്നാൽ സർവകലാശാലയും കെഎസ്ഇബിയും പരസ്പരം പഴിചാരി കൈമലർത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com