ADVERTISEMENT

ഫോർട്ട്കൊച്ചി∙ എറണാകുളത്ത് നിന്ന് വൈപ്പിനിലേക്കും ഫോർട്ട് കൊച്ചിയിലേക്കും സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിൽ 2 എണ്ണം കേടായത് യാത്രക്കാരെ വലച്ചു. രാവിലെ തിരക്കേറിയ സമയത്ത് ജോലി സ്ഥലങ്ങളിലേക്ക് പോകുന്നതിന് അടക്കം ഫോർട്ട്കൊച്ചി ജെട്ടിയിലെത്തിയവർ ബുദ്ധിമുട്ടിലായി. വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്നതിനിടെ പ്രൊപ്പല്ലറിൽ റോപ് ചുറ്റിയത് മൂലമാണ് ബോട്ടുകളിലൊന്ന് സർവീസ് നിർത്തി വച്ചതെന്നും വൈകുന്നേരം സർവീസ് പുനരാരംഭിച്ചതായും അധികൃതർ പറഞ്ഞു. പിറകുവശത്തെ കൈവരി കേടായതിനെ തുടർന്ന് അത് നന്നാക്കുന്നതിനായി കൊണ്ടുപോയ എഫ്സി – 4 എന്ന ബോട്ട് ഇന്ന് രാവിലെ മുതൽ സർവീസ് ആരംഭിക്കുമെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com