ADVERTISEMENT

കുണ്ടന്നൂർ ∙ ഓടിക്കൊണ്ടിരുന്ന സ്കൂൾ വാൻ പൂർണമായി കത്തി നശിച്ചു. തേവര സെന്റ് മേരീസ് യുപി സ്കൂളിലെ കുട്ടികളെ എടുക്കാൻ പനങ്ങാട് ഭാഗത്തേക്കു പോകുകയായിരുന്ന, തേവര എസ്എച്ച് ഹയർ സെക്കൻഡറി സ്കൂളിന്റെ വാനാണു കത്തിയത്. 26 സീറ്റായിരുന്നു. ഡ്രൈവർ അലക്സും സഹായി ഓമനയുമായിരുന്നു ബസിൽ. ആളപായമില്ല. കുണ്ടന്നൂർ തേവര പാലത്തിന്റെ കുണ്ടന്നൂർ ഭാഗത്തെ അപ്രോച്ച് റോഡിൽ രാവിലെ എട്ടേമുക്കാലോടെ ആയിരുന്നു അപകടം. ‍പുക വരുന്ന ഭാഗത്തേക്ക് അഗ്നി രക്ഷാ ഉപകരണം പ്രയോഗിച്ചെങ്കിലും ഫലവത്തായില്ല. 

ഓടിക്കൂടിയ ചുമട്ടു തൊഴിലാളികളും നാട്ടുകാരും റോഡരികിലെ വീട്ടിൽ നിന്ന് വീപ്പയിൽ വെള്ളം എത്തിച്ചും അതുവഴി വന്ന ടാങ്കർ ലോറിയിലെ വെള്ളവും മറ്റും ഒഴിച്ചെങ്കിലും തീ നിയന്ത്രിക്കാനായില്ല. പൊട്ടിത്തെറി ശബ്ദം കേട്ടതോടെ ആളുകൾ ഭയന്നു പിൻമാറി.വാൻ തീഗോളമായി മാറിയതോടെയാണ് ഗാന്ധിനഗർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി കെടുത്തിയത്. ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com