ADVERTISEMENT

ആലങ്ങാട് ∙ ശക്തമായ കാറ്റിലും മഴയിലും റോഡിലേക്കു മരം കടപുഴകി വീണു നാശം. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണു സംഭവം. ആനച്ചാൽ– വഴിക്കുളങ്ങര ബൈപാസ് റോഡിൽ അത്താണി കവലയിലാണു റോഡിനു കുറുകെ മരം വീണത്. റോഡരികിൽ നിന്നിരുന്ന കൂറ്റൻ മരമാണു കടപുഴകി വീണത്. വൈദ്യുതി ലൈനുകൾ ഉൾപ്പെടെ പൊട്ടി റോഡിൽ വീണതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കൂടാതെ 2 മണിക്കൂറോളം പ്രദേശത്തു വൈദ്യുതി ബന്ധം നിലച്ചു. പറവൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണു മരം മുറിച്ചു നീക്കിയത്.  കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com