എറണാകുളം ജില്ലയിൽ ഇന്ന് (01-08-2024); അറിയാൻ, ഓർക്കാൻ

Mail This Article
പ്രവേശനം നിരോധിച്ചു
പിറവം∙ കാലവർഷക്കെടുതി ഭീഷണി ഉള്ളതിനാൽ അരീക്കൽ വെള്ളച്ചാട്ടത്തിലേക്കു പ്രവേശനം നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു.
ബോധവൽക്കരണ ക്ലാസ്
എരൂർ ∙ ചൈതന്യ നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സൈബർ അതിക്രമങ്ങളെ നേരിടുന്നതു സംബന്ധിച്ചു ബോധവൽക്കരണ ക്ലാസ് നടത്തി. കൊച്ചി സൈബർ ഡോം സീനിയർ സിവിൽ പൊലീസ് ഓഫിസർ പി. അരുൺ ക്ലാസ് നയിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഉഷ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫിസർ എ.സി. ജിജി, അസോസിയേഷൻ സെക്രട്ടറി അമ്പിളി എസ്. കുമാർ, വൈസ് പ്രസിഡന്റ് ലീലാവതി മേനോൻ എന്നിവർ പ്രസംഗിച്ചു.
അപേക്ഷ ക്ഷണിച്ചു
ചോറ്റാനിക്കര ∙ കർഷക ദിനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കാനുള്ള അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 5 നുള്ളിൽ കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണം.
ഉദയംപേരൂർ ∙ ചിങ്ങം 1 കർഷക ദിനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. 3നു വൈകിട്ട് 5 നു മുൻപായി കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണം.
മുളന്തുരുത്തി ∙ പഞ്ചായത്ത് ഹരിത കർമസേനയിൽ പ്രവർത്തിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ള സ്മാർട്ഫോൺ ഉപയോഗിക്കാൻ അറിയുന്നവർക്ക് അപേക്ഷിക്കാം.
തൊഴിൽ പരിശീലന പരിപാടി
മുളന്തുരുത്തി ∙ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സഹകരണത്തോടെ തൊഴിൽ രഹിതരായ യുവതീയുവാക്കൾക്കായി നടത്തുന്ന ദശദിന സൗജന്യ തൊഴിൽ പരിശീലന പരിപാടി നാളെ തുടങ്ങും. രാവിലെ 10നു പള്ളിത്താഴം ബസ് സ്റ്റാൻഡിലെ ടി.എം.ജേക്കബ് മെമ്മോറിയൽ ഹാളിലാണു പരിശീലനം ആരംഭിക്കുക.