എറണാകുളം ജില്ലയിൽ ഇന്ന് (02-08-2024); അറിയാൻ, ഓർക്കാൻ

Mail This Article
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
സൗജന്യ മസ്റ്ററിങ് നാളെ: ശ്രീമൂലനഗരം∙ എഡ്രാക്ക് ശ്രീമൂലനഗരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി സർവീസ് സഹകരണ ബാങ്ക് ഇൻഡെയിൽ ഗ്യാസ് ഉപയോക്താക്കൾക്ക് നാളെ സൗജന്യ മസ്റ്ററിങ് നടത്തും.ശ്രീമൂലനഗരം സർവീസ് സഹകരണ ബാങ്ക് ഹാളിൽ ഉച്ചയ്ക്ക് 2 മുതൽ 5 വരെയാണ് മസ്റ്ററിങ്. പഞ്ചായത്ത് അംഗം വി.ജെ.ആന്റു ഉദ്ഘാടനം ചെയ്യും.
ഓപ്പൺ സ്പോട് അഡ്മിഷൻ
പിറവം∙മണീട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്കു ഓപ്പൺ സ്പോട് അഡ്മിഷൻ ആരംഭിച്ചു. 7012188103.
കവളങ്ങാട് ക്ലാർക്ക് ഒഴിവ്
കോതമംഗലം∙ കവളങ്ങാട് പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗത്തിൽ ക്ലാർക്ക് ഒഴിവ്. 9 വരെ അപേക്ഷിക്കാം. 0485 2000205.
വൈദ്യുതി മുടക്കം
ഇടപ്പള്ളി ഡെയറി മേത്താനം, കൂനംതൈ ബീരാക്കുട്ടി നഗർ, സി.പി.നഗർ, പീച്ചിങ്ങാപ്പറമ്പ്, എന്റെ മോന്റെ റോഡ്, നേതാജി നഗർ എന്നിവിടങ്ങളിൽ 9 മുതൽ വൈകിട്ട് 6 വരെ.
കർഷക അവാർഡ്
കൊച്ചി∙ ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് കര്‍ഷകരെ ആദരിക്കുന്നതിനു പൂതൃക്ക കൃഷിഭവന്‍റെ നേതൃത്വത്തില്‍ അപേക്ഷ ക്ഷണിച്ചു. പൂതൃക്ക പഞ്ചായത്തിലെ താമസക്കാരായ കർഷകർക്ക് അപേക്ഷിക്കാം. അവസാന തീയതി 5.\
ശുദ്ധജല വിതരണം മുടങ്ങും
മൂക്കന്നൂർ∙ പഞ്ചായത്തിലെ 1,2,3,14 വാർഡുകളിൽ നാളെയും 6 നും ശുദ്ധജല വിതരണം മുടങ്ങും.
കർക്കടക വാവ്: ഇന്നും നാളെയും മെട്രോ സർവീസ് സമയം കൂട്ടി
കൊച്ചി ∙ കർക്കടക വാവ് പ്രമാണിച്ച് ഇന്നും നാളെയും മെട്രോ സർവീസ് സമയം കൂട്ടി. ഇന്നു തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്കു രാത്രി 11 നും 11. 30 നും സർവീസ് ഉണ്ടാവും. നാളെ ആലുവയിൽ നിന്നു തൃപ്പൂണിത്തുറയിലേക്കു പുലർച്ചെ 5, 5.30 സമയങ്ങളിൽ സർവീസ് ഉണ്ടാവും.
അധ്യാപക ഒഴിവ്: മുളന്തുരുത്തി ടെക്നിക്കൽ ഹൈസ്കൂൾ
മുളന്തുരുത്തി ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഇൻസ്ട്രക്ടർ ഇൻ ഹ്യുമാനിറ്റീസ് ആൻഡ് ലാംഗ്വിജസ് . കൂടിക്കാഴ്ച 7ന് 10ന്. 9400006476.
മാർ ഗ്രിഗോറിയോസ് കോളജ്
പറവൂർ ∙ മാർ ഗ്രിഗോറിയോസ് അബ്ദുൽ ജലീൽ ആർട്സ് ആൻഡ് സയൻസ് കോളിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. കൂടിക്കാഴ്ച 5ന് 10ന്. 0484 - 2444886. mgajascollege@gmail.com
കപ്രശേരി ഗവ. യുപിഎസ്
നെടുമ്പാശേരി ∙ കപ്രശേരി ഗവ. യുപി സ്കൂളിൽ എൽപി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച തിങ്കളാഴ്ച 11ന്. 9496159614.