ADVERTISEMENT

കർഷകരെ ആദരിക്കും: അപേക്ഷ ക്ഷണിച്ചു
തൃപ്പൂണിത്തുറ ∙ കർഷക ദിനത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ കൃഷിഭവൻ പരിധിയിലുള്ള മികച്ച കർഷകരെ ആദരിക്കും. അപേക്ഷകൾ 8നകം കൃഷിഭവനിൽ നൽകണമെന്നു കൃഷി ഓഫിസർ അറിയിച്ചു.

കൂവ കർഷകരുടെ മണ്ഡലതല സംഗമം ഇന്ന്
ആലങ്ങാട് ∙ കാർഷികോത്സവത്തോടനുബന്ധിച്ചു മാഞ്ഞാലി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൂവ കർഷകരുടെ മണ്ഡലതല സംഗമം സംഘടിപ്പിക്കുന്നു. ഇന്നു രാവിലെ 9.30നു മാട്ടുപുറം ഐഡിയൽ സർവീസ് ട്രസ്റ്റ് ഹാളിൽ വച്ചു നടക്കുന്ന കളമശേരി മണ്ഡലതല സംഗമം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് ബാങ്ക് തല ഉദ്ഘാടനം നിർവഹിക്കും.

മുട്ടക്കോഴിക്കുഞ്ഞ് വിതരണം
കൊച്ചി ∙ ഇടപ്പള്ളി ഗവ. മൃഗാശുപത്രിയിൽ നിന്ന് 2 മാസം പ്രായമുള്ള വാക്സിനേഷൻ കഴിഞ്ഞ ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ വാങ്ങാം. 6ന് രാവിലെ 9.30 മുതൽ വിതരണം ചെയ്യും. 93886 31866.

സൗജന്യ സാമ്പത്തിക സെമിനാർ ഇന്ന് 
കൊച്ചി∙ മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സെന്റ് ആൽബർട്സ് കോളജ് (ഓട്ടോണമസ്) ആൽബർട്ടിയൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി സഹകരിച്ച് സൗജന്യ സാമ്പത്തിക ബോധവൽക്കരണ സെമിനാർ   ഇന്ന് 2ന് കോളജിലെ ഡാനിയൽ ഹാളിൽ നടക്കും. 'ടൈ' കേരള വൈസ് പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് സെമിനാർ ഉദ്ഘാടനം ചെയ്യുന്ന സെമിനാർ സെന്റ് ആൽബർട്സ് കോളജ് ചെയർമാനും മാനേജറുമായ ഫാ.ഡോ. ആന്റണി തോപ്പിൽ അധ്യക്ഷത വഹിക്കും. ജിയോജിത് ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തും. കോളജ് വിദ്യർഥികൾക്കൊപ്പം പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകും. ആദ്യം റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന 100 പേർക്ക് മനോരമ സമ്പാദ്യം ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും.

യോഗം ഇന്ന്
വൈപ്പിൻ∙ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമ പഞ്ചായത്തുകളിലെ ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരഹിതരായ പട്ടികജാതി വിഭാഗം ഗുണഭോക്താക്കളുടെ യോഗം ഇന്ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്ന് പട്ടികജാതി വികസന ഓഫിസർ അറിയിച്ചു. 85476 30091.

വൈദ്യുതി മുടക്കം
എരൂർ പോട്ടയിൽ ക്ഷേത്രവും പരിസര പ്രദേശങ്ങളും അമ്മ നഗർ, കൈരളി റോഡ്, സഹൃദയ റോഡ്, മാമ്പിള്ളി ലെയിൻ, ആനപ്പറമ്പ്, ആസാദ്, കോടംകുളങ്ങര സ്കൂളും പരിസരപ്രദേശങ്ങളും, എസ്എൻ ജംക്‌ഷൻ, മോളുംപുറം, മലയിൽ മെജസ്റ്റിക്ക്, അലിയാർ പാലം, റിവർനെറ്റ് റോഡ്, മെഡിക്കൽ ട്രസ്റ്റ് കോളജ് എന്നിവിടങ്ങളിൽ 8 മുതൽ 5 വരെ.

കരുവേലിപ്പടി ഗവ.ഹോസ്പിറ്റൽ റോഡ്, ചുള്ളിക്കൽ ആബാദ് ജംക്‌ഷൻ, പമ്പ് ജംക്‌ഷൻ, ചുള്ളിക്കൽ ബിലാൽ മസ്ജിദ് പരിസരം എന്നിവിടങ്ങളിൽ 9 മുതൽ 1 വരെ.

അയ്യപ്പൻ അമ്പലം ട്രാൻസ്‌ഫോമറിനു കീഴിൽ ചാത്തങ്ങാട്ട് റോഡ് പരിസരം, പാലാരിവട്ടം ജംക്‌ഷൻ പരിസരം എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com