കുടുക്ക പൊട്ടിച്ച് വയനാടിന് കാരുണ്യസ്പ൪ശവുമായി നിഹാരിക
Mail This Article
കൊച്ചി∙ വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാ൯ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിഹാരികയുടെ സഹായം. പോത്താനിക്കാട് വെറ്റിനറി ഡിസ്പെൻസറി മന്ദിരത്തിന്റെ ഉദ്ഘാടനവും കുളമ്പുരോഗ നിയന്ത്രണ പദ്ധതി അഞ്ചാംഘട്ടം, ചർമ മുഴരോഗ പ്രതിരോധ കുത്തിവെപ്പ് രണ്ടാംഘട്ടം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനവും നി൪വഹിക്കാനെത്തിയ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിക്കാണ് നിഹാരിക തന്റെ കുഞ്ഞുസമ്പാദ്യം കൈമാറിയത്.
പോത്താനിക്കാട് കലൂ൪ മേരിലാ൯ഡ് പബ്ലിക് സ്കൂളിലെ യുകെജി വിദ്യാ൪ഥിനിയായ നിഹാരിക അമൽജി൯ തന്റെ രണ്ട് വ൪ഷത്തെ കുടുക്ക സമ്പാദ്യമായ 2488 രൂപയുടെ നാണയത്തുട്ടുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. അമൽ ജി൯ ആണ് നിഹാരികയുടെ അച്ഛ൯. അമ്മ അഞ്ചിത. പോത്താനിക്കാട് ഫാ൪മേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിലെ വേദിയിലാണ് സഹായം മന്ത്രി ഏറ്റുവാങ്ങിയത്.