എറണാകുളം ജില്ലയിൽ ഇന്ന് (06-08-2024); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്
ഫോർട്ട്കൊച്ചി വെളി ഇഎംജി എച്ച്എസ്എസ്
ഫോർട്ട്കൊച്ചി∙ വെളി ഇഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ബോട്ടണി, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 2ന്.
കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്കൂൾ
കാഞ്ഞിരമറ്റം ∙ സെന്റ് ഇഗ്നേഷ്യസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഹോം സയൻസ് അധ്യാപക ഒഴിവ്.
സ്പോട് അഡ്മിഷൻ
പെരുമ്പാവൂർ ∙ ഗവ. പോളിടെക്നിക് കോളജിൽ ഡിപ്ലോമ, എൻജിനീയറിങ് ബ്രാഞ്ചുകളിൽ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് 7ന് കളമശേരി പോളിടെക്നിക് കോളജിൽ സ്പോട് അഡ്മിഷൻ നടത്തും. ആംഗ്ലോ ഇന്ത്യൻ. എസ്ടി, വിഎച്ച്എസ്ഇ, ടിഎച്ച്എസ്എൽസി, പിഎച്ച് മറ്റ് പിന്നാക്ക, ക്രിസ്ത്യൻ വിഭാഗത്തിൽ ഉൾപ്പെട്ട എല്ലാവർക്കും രാവിലെ 9 മുതൽ 10.30 വരെയും 30000 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും 10.30 മുതൽ 12 വരെയും സ്പോട് അഡ്മിഷനിൽ പങ്കെടുക്കാം. 0484-2649251. w.gptcperumbavoor.org.
പറവൂർ ∙ മാല്യങ്കര എസ്എൻഎം പോളിടെക്നിക് കോളജിൽ ഒഴിവുള്ള മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തും. പോളി അഡ്മിഷനിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാം. 7 മുതൽ 13 വരെയുള്ള തീയതികളിൽ രാവിലെ 9ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ നേരിട്ട് ഹാജരാകണം. 91887 83360.