വെള്ളമിറങ്ങി, പുൽക്കൂട്ടം കുടുങ്ങി; റഗുലേറ്റർ ബ്രിജുകളിലെ ഷട്ടറുകൾ തടസ്സപ്പെട്ടു
Mail This Article
×
കളമശേരി ∙ പെരിയാറിലും കൈവഴിയായ മുട്ടാർപുഴയിലും വെള്ളപ്പൊക്കത്തിനു ശേഷം ജലനിരപ്പ് താഴ്ന്നപ്പോൾ റഗുലേറ്റർ ബ്രിജുകളിലെ ഷട്ടറുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. പാലങ്ങളുടെ തൂണുകളിൽ പുൽക്കെട്ടുകളും മരത്തടികളും തടഞ്ഞുകിടക്കുന്നതിനാൽ പല ഷട്ടറുകളും താഴ്ത്താൻ കഴിയുന്നില്ല. മുങ്ങൽ വിദഗ്ധരുടെയും ഫയർഫോഴ്സിന്റെയും സേവനം ഉപയോഗപ്പെടുത്തി പുൽക്കൂട്ടം നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ഇറിഗേഷൻ വകുപ്പ് ആരംഭിച്ചു. മഞ്ഞുമ്മൽ ബ്രിജിലെ ഷട്ടറുകളിലെ പുൽക്കൂട്ടം 3 ദിവസമെടുത്താണു നീക്കം ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.