ADVERTISEMENT

ഏലൂർ ∙ നഗരസഭ നടപ്പിലാക്കിയ സൗന്ദര്യവൽക്കരണം നഗരസഭാ ഓഫിസിനു മുന്നിലെ പാർക്കിങ് സൗകര്യം നഷ്ടമാക്കി. നഗരസഭാ ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ ഇരുചക്ര വാഹനങ്ങൾ പാർക്കു ചെയ്തിരുന്ന ഇടം നഷ്ടമാക്കി നഗരസൗന്ദര്യവൽകരണത്തിന്റെ ഭാഗമായി ടയറുകളിൽ പെയ്ന്റടിച്ചും മണ്ണുനിറച്ചും ചെടികൾ നട്ടുവച്ചിരിക്കുകയാണ്.

നഗരസഭാ ഓഫിസിന്റെ അങ്കണത്തിൽ ജീവനക്കാരുടെ വാഹനങ്ങൾ നിറഞ്ഞതിനാലും പൂച്ചട്ടികൾ സ്ഥാപിച്ചതിനാലും പുറമേ നിന്നു വിവിധ ആവശ്യങ്ങൾക്കു വരുന്നവർക്കു പാർക്ക് ചെയ്യാൻ ഇടമില്ല. വാഹനങ്ങൾ റോഡിൽ പാർക്കു ചെയ്ത ശേഷമാണ് ഓഫിസിൽ പ്രവേശിക്കുന്നത്. ഇത് അപകട‌ത്തിനും മറ്റു വാഹന ഡ്രൈവർമാരുടെ ശകാരം കേൾക്കുന്നതിനും ഇടയാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com