ആക്രി പരുവത്തിൽ സർവീസ്; ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി ആർടിഒ

Mail This Article
×
കാക്കനാട്∙ ആക്രി പരുവത്തിൽ സർവീസ് നടത്തിയ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് ആർടിഒ റദ്ദാക്കി. വൈറ്റില മൊബിലിറ്റി ഹബിൽ ഇന്നലെ വൈകിട്ട് മോട്ടർ വാഹന എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് എറണാകുളം–ഗുരുവായൂർ റൂട്ടിലെ ‘കൃഷ്ണ’ ബസ് കസ്റ്റഡിയിലെടുത്തത്. ബസിന്റെ അകവും പുറവും പൊളിഞ്ഞ നിലയിലായിരുന്നു.
അകത്ത് സീറ്റുകളുടെ ഭാഗം ഇളകി തുരുമ്പിച്ച ഇരുമ്പു കഷണങ്ങൾ നീണ്ടു നിന്നിരുന്നു. പുറത്തെ ബോഡിയുടെ പല ഭാഗങ്ങളും തുരുമ്പിച്ചു വേർപെട്ട നിലയിലും കണ്ടെത്തി. വേഗപ്പൂട്ട് വിഛേദിച്ച നിലയിലായിരുന്നു. ഗുരുവായൂരിൽ നിന്ന് വൈറ്റിലയിൽ ട്രിപ് അവസാനിപ്പിച്ച ഉടനെയാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധിച്ചത്. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ടി.എസ്.സജിത്, ദീപു പോൾ, സി.ജി.ഷിബു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.