ADVERTISEMENT

മൂവാറ്റുപുഴ∙ പുഴയിൽ ചാടി മരിക്കാൻ തീരുമാനിച്ച് എത്തിയ യുവാവ് മദ്യ ലഹരിയിൽ പാലത്തിനോടു ചേർന്നുള്ള ജല അതോറിറ്റി പൈപ്പുകൾക്കിടയിൽ കിടന്ന് ഉറങ്ങിപ്പോയി. പുഴയിലേക്കു വീഴുന്ന നിലയിൽ കിടന്ന് ഉറങ്ങിയ ഇയാളെ പൊലീസ് എത്തി രക്ഷിച്ചു. 

കച്ചേരിത്താഴത്ത് ഇന്നലെ മൂന്നോടെയാണു കാഴ്ചക്കാരെ ആശങ്കയിലാക്കിയ സംഭവം. പള്ളുരുത്തി സ്വദേശി കല്ലുചിറ അസീബ് ( 38) ആണ് പാലത്തിന്റെ കൈവരിക്ക് അപ്പുറം പുഴയിലേക്കു വീഴാവുന്ന നിലയിൽ പൈപ്പുകൾക്കിടയിൽ ഉറങ്ങിയത്. 

പാലത്തിൽ നിന്നു പുഴയിൽ ചാടി ജീവനൊടുക്കാൻ എത്തിയതായിരുന്നു അസീബ് എന്ന് പൊലീസ് പറഞ്ഞു. ചാടാനായി പഴയ പാലത്തിന്റെ കൈവരികൾ കടന്ന് ജല അതോറിറ്റി പൈപ്പുകളിൽ നിൽക്കുമ്പോഴാണ് ഉറക്കം പിടികൂടിയത്. പാലത്തിലൂടെ നടന്നു പോയ ചിലരാണ് ഇയാളെ കണ്ട് പൊലീസിനു വിവരം കൈമാറിയത്.

തുടർന്ന് എസ്ഐ കെ.കെ. രാജേഷിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം അസീബിനെ ഇവിടെ നിന്നു പുറത്തെത്തിച്ച് സ്റ്റേഷനിലേക്ക് മാറ്റി. ഉറക്കത്തിനിടയിൽ യുവാവ് മറുവശത്തേക്ക് തിരിയാതിരുന്ന കാരണമാണ് അപകടം ഒഴിവായത്.

English Summary:

Miraculous Escape: Man Falls Asleep on Bridge Railing While Attempting Suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com