ADVERTISEMENT

അരൂർ ∙ കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയിൽ ഉയരപ്പാത നിർമാണ സ്ഥലത്ത് വീണ്ടും അപകടം. ചന്തിരൂർ സെന്റ് മേരീസ് പള്ളിയുടെ മുന്നിൽ അപകടക്കെണിയായി മാറിയ ഭാഗത്താണ് രാത്രി പതിനൊന്നോടെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് കുഴിയിൽ ചാടി ചരിഞ്ഞത്. ഈ ഭാഗത്ത് കാനയും, വെള്ളക്കെട്ടും അറിയാൻ കഴിയാത്ത അവസ്ഥയാണ്. ദേശീയപാത അതോറിറ്റി അധികൃതരും ഉയരപ്പാത നിർമാണ കമ്പനി ഉദ്യോഗസ്ഥരും പലതവണ ഇവിടെ എത്തി അപകടാവസ്ഥ  നേരിൽക്കണ്ട് ബോധ്യപ്പെട്ടതാണ്. 

ഒരു വർഷമായി തുടരുന്ന ഇവിടത്തെ അപകടക്കെണിക്ക് ശാശ്വത പരിഹാരം കാണാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. ഇതിനും മുൻപും മഴ ശക്തമായ സമയത്ത് ബസ് ഉൾപ്പെടെ 6 വാഹനങ്ങൾ കുഴിയിൽ ചാടി മൂക്കു കുത്തിയിട്ടുണ്ട്. ഇവിടം അപകട മേഖലയാണെന്ന ബോർഡ് പോലും സ്ഥാപിക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. ബസിലെ യാത്രക്കാരെ പിന്നാലെ വന്ന മറ്റൊരു ബസിൽ കയറ്റി വിട്ടു. തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ബസ്.

English Summary:

A KSRTC bus overturned on the Aroor elevated highway construction site after falling into a pit during heavy rain, highlighting the dangerous conditions and lack of safety measures despite prior warnings.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com