ADVERTISEMENT

പെരുമ്പാവൂർ ∙ പോക്സോ കേസിൽ വ്യാജ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി ചേർത്തല സ്വദേശി മോൻസൻ മാവുങ്കലിനെ (53) വിചാരണക്കോടതി വിട്ടയച്ചു. കേസിലെ രണ്ടാം പ്രതിയാണു മോൻസൻ. ഒന്നാം പ്രതി തൃശൂർ തിരുവില്വാമല കുന്നേൽ ജോഷിയെ(36) പതിമൂന്നര വർഷം കഠിന തടവിനു ശിക്ഷിച്ചു. 35000 രൂപ പിഴയും വിധിച്ചു.മോൻസന്റെ വീട്ടിലെ ജോലിക്കാരിയുടെ മകളായ അതിജീവിതയെ പീഡിപ്പിക്കാൻ തന്റെ മേക്ക് അപ് ആർട്ടിസ്റ്റായ ജോഷിക്കു സഹായം ചെയ്തു കൊടുത്തുവെന്നായിരുന്നു കേസ്.

പീഡനം അറിഞ്ഞിട്ടും പൊലീസിൽ അറിയിച്ചില്ലെന്ന കുറ്റവും ചുമത്തിയിരുന്നു. ഇവ രണ്ടും പ്രോസിക്യൂഷനു തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണു പെരുമ്പാവൂർ കോടതി കണ്ടെത്തിയത്. കോസ്റ്റ്യൂം ഡിസൈൻ പഠിപ്പിക്കാനെന്ന വ്യാജേന വിളിച്ചു വരുത്തിയാണു ജോഷി പീഡിപ്പിച്ചതെന്നാണു പ്രോസിക്യൂഷൻ കേസ്.

English Summary:

A Kerala court acquitted Monson Mavunkal, known for a fake antique fraud case, in a related POCSO case. His co-accused, Joshi, was sentenced to 13.5 years imprisonment for the sexual abuse of a minor.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com