50 അടി ഉയരമുള്ള മരത്തിൽ കുടുങ്ങിയ അതിഥിത്തൊഴിലാളിയെ രക്ഷപ്പെടുത്തി
Mail This Article
×
കൂത്താട്ടുകുളം∙ മരം മുറിക്കുന്നതിനിടെ 50 അടി ഉയരത്തിൽ ശിഖരത്തിൽ കുടുങ്ങിയ അതിഥിത്തൊഴിലാളിയെ രക്ഷപ്പെടുത്തി. ഉപ്പുകണ്ടത്ത് വ്യക്തിയുടെ പുരയിടത്തിലെ ആഞ്ഞിലി മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെയാണ് അസം സ്വദേശി ഷംസു (28) മരത്തിൽ കുടുങ്ങിയത്. ഒരു ശിഖരത്തിൽ ഇരുന്ന് മറ്റൊരു ശിഖരം മുറിക്കുമ്പോഴാണ് അപകടം.
മുറിച്ച ശിഖരം അപ്രതീക്ഷിതമായി ഷംസു ഇരുന്ന ശിഖരത്തിൽ വന്ന് അമരുകയായിരുന്നു. ശിഖരങ്ങൾക്കിടയിൽ തിങ്ങിയിരുന്ന ഷംസുവിനെ അഗ്നിരക്ഷാ സേനയെത്തി ശിഖരം മുറിച്ചാണ് താഴെയിറക്കിയത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
English Summary:
In a harrowing incident, a guest worker named Shamsu found himself stranded 50 feet above the ground after a tree-cutting mishap in Koothatukulam. The Assam native was successfully rescued.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.