വയനാട് ഉരുൾപൊട്ടല്‍: ദുരന്തബാധിതർക്ക് കൈത്താങ്ങുമായി കുട്ടികളുടെ ചിത്രപ്രദർശനം
Mail This Article
×
കൊച്ചി∙ വയനാട് ഉരുൾപൊട്ടല്‍ ദുരന്തബാധിതർക്കായി ‘കൈ’ എന്ന പേരിൽ തൃപ്പൂണിത്തുറ ചോയ്സ് സ്കൂൾ ഒരുക്കുന്ന ചിത്രപ്രദർശനവും വിൽപനയും ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ ചോയ്സ് ഫൗണ്ടേഷൻ സ്ഥാപകൻ ജോസ് തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റേച്ചൽ ഇഗ്നെഷ്യസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്റ്റുഡന്റ് കൾച്ചറൽ സെക്രട്ടറി മീഷേൽ ചാൾസ്, പെയിന്റിങ് ഇൻസ്‌ട്രേക്റ്റർ രഞ്ജിത്ത് ലാൽ എന്നിവർ പ്രസംഗിച്ചു. വയനാടിന് കൈത്താങ്ങാകാനായി കുട്ടികൾ വരച്ച ചിത്രങ്ങൾ ഒരു സ്കൂൾ ആദ്യമായാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. പ്രദർശനം ഒക്ടോബർ 3 വൈകിട്ട് 5ന് അവസാനിക്കും.
English Summary:
Choice School students present an art exhibition at David Hall, Fort Kochi, to support Wayanad landslide victims.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.