ADVERTISEMENT

കൊച്ചി∙ വ്യവസായി രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പൻ അനുശോചിച്ചു. ‘അതിയായ ദുഃഖത്തോടെയാണ് രത്തന്‍ ടാറ്റയുടെ വേര്‍പാടിന്റെ വാര്‍ത്ത ശ്രവിക്കുന്നത്. വിശ്വാസ്യത നിറഞ്ഞ ഒരു ബിസിനസ് പാരമ്പര്യം ബാക്കിയാക്കി മാത്രമല്ല അദ്ദേഹം വിടപറയുന്നത്. സഹാനുഭൂതിയും, സാമൂഹിക ഉത്തരവാദിത്തവും കോര്‍പറേറ്റ് വിജയത്തിനൊപ്പം നിലനിര്‍ത്താനാവുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തുകൊണ്ടാണ് അദ്ദേഹം മടങ്ങുന്നത്. അദ്ദേഹത്തിന്റെ നേതൃത്വം ഒരു വലിയ വ്യവസായ സാമ്രാജ്യത്തെ രൂപപ്പെടുത്തുകയും, എണ്ണമറ്റ ജീവിതങ്ങളെ സ്പര്‍ശിക്കുകയും ചെയ്തു. ധാര്‍മിക തത്വങ്ങളോടും ദീര്‍ഘകാല സാമൂഹിക മൂല്യങ്ങളോടുമുള്ള ശാന്തമായ പ്രതിബദ്ധതയാല്‍ നയിക്കപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

പരമ്പരാഗത കോര്‍പറേറ്റ് ജീവകാരുണ്യ രീതികളെ മറികടക്കുന്നതായിരുന്നു ആരോഗ്യ സംരക്ഷണ മേഖലയെക്കുറിച്ചുള്ള ടാറ്റയുടെ വീക്ഷണം. ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷയിലേക്കുള്ള പ്രവേശനം ഏതൊരു രാജ്യത്തിന്റെയും വികസനത്തിന് അടിസ്ഥാനമാണെന്ന് അദ്ദേഹം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. വെല്ലുവിളികള്‍, അടിയന്തരവും സങ്കീര്‍ണവുമായ ഒരു മേഖലയില്‍, നിലവിലുള്ള വ്യവസ്ഥയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ ബിസിനസുകള്‍ക്ക് കഴിയുമെന്ന് രത്തന്‍ ടാറ്റ തെളിയിച്ചു. ആരോഗ്യ സംരക്ഷണം എന്നത് എല്ലാവര്‍ക്കും അനായാസം പ്രാപ്യമാകുന്നതും, സുസ്ഥിരവുമായിരിക്കണം എന്ന അദ്ദേഹത്തിന്റെ വിശ്വാസം ഇന്ന് പലര്‍ക്കും വഴികാട്ടുന്ന തത്വമായി മാറിയിരിക്കുന്നു.

കാന്‍സര്‍ ഗവേഷണം, ഗ്രാമീണ ആരോഗ്യ പരിരക്ഷാ പരിപാടികള്‍, നൂതന മെഡിക്കല്‍ സൗകര്യങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ ഉദ്യമങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ പിന്തുണ, ഈ രംഗത്തെ നിര്‍ണായകമായ അപര്യാപ്തതകള്‍ പരിഹരിക്കാന്‍ സഹായിച്ചു. ഇത് സമൂഹത്തിലെ നിരാലംബരായ ജനങ്ങള്‍ക്ക് വലിയ ആശ്വാസമേകി. അടിസ്ഥാന സൗകര്യങ്ങള്‍ക്കപ്പുറം രോഗി പരിചരണം, വിദ്യാഭ്യാസം, മെഡിക്കല്‍ ഗവേഷണം എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ സമീപനത്തിലേക്ക് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യാപിച്ചു. രത്തന്‍ ടാറ്റയുടെ നേതൃത്വം ഭാവി തലമുറകള്‍ക്ക് എന്നും മാതൃകയായി നിലകൊളളും. വിജയം ലാഭത്തില്‍ മാത്രമല്ല, അത് ജനങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ശാശ്വതമായ പരിവര്‍ത്തനത്തിലൂടെയും കൈവരിക്കപ്പെടുന്ന പുരോഗതിയാണെന്നും അദ്ദേഹത്തിന്റെ ജീവിതം വ്യക്തമാക്കുന്നു’ – അദ്ദേഹം പറഞ്ഞു.

English Summary:

Dr. Azad Moopen, a prominent figure in healthcare and the Founder Chairman & Managing Director of Aster DM Healthcare, has shared his condolences on the passing of respected industrialist Ratan Tata.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com