ADVERTISEMENT

അധ്യാപക ഒഴിവ്
∙കോതമംഗലം വടാട്ടുപാറ പൊയ്ക ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 2നു 10.30ന്.
∙ചൊവ്വര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്‌ടി ഒഴിവിലേക്ക് കൂടിക്കാഴ്ച 4ന് രാവിലെ 10.30 ന്.
∙പെരുമ്പാവൂർ മാറമ്പിള്ളി നുസ്രത്തുൽ ഇസ്‌ലാം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഫീൽഡ് ടെക്നിഷ്യൻ കംപ്യൂട്ടിങ് ആൻഡ് പെരിഫെറൽസ് (എഫ്ടിസിപി) ഒഴിവ്. കൂടിക്കാഴ്ച 4ന് 10ന്.
∙വടക്കേക്കര മൂത്തകുന്നം ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 2ന് 10.30ന്.
∙പെരുമ്പാവൂർ ചേരാനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
∙മൂവാറ്റുപുഴ മാറാടി സർക്കാർ യുപി സ്കൂളിൽ യുപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച 3ന് രാവിലെ 10.30ന്.

ഓഫിസ് അസി.
കല്ലൂർക്കാട് വെള്ളാരംകല്ല് പിയുപി സ്കൂളിൽ ഓഫിസ് അസിസ്റ്റന്റ് ഒഴിവ്. കൂടിക്കാഴ്ച നാളെ 2ന്.

ട്രേഡ്സ്മാൻ
കളമശേരി ഗവ. വനിത പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ ഒഴിവ്. കൂടിക്കാഴ്ച 4ന് 11ന്. 0484 2556624.

സൈക്കോളജിസ്റ്റ്
സംസ്ഥാന വനിതാ ശിശുവികസന വകുപ്പിനു കീഴിൽ കോമ്പാറയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ സൈക്കോളജിസ്റ്റ് ഒഴിവ്. യോഗ്യത എംഎസ്‌സി സൈക്കോളജി / എംഎ സൈക്കോളജി. ശമ്പളം 12000 രൂപ. അഞ്ചിനു മുൻപ് അപേക്ഷിക്കണം. hchildrenshome@gmail.com. 9405002183.

അർധസർക്കാർ സ്ഥാപനം
ജില്ലയിലെ വിവിധ അർധ സർക്കാർ സ്ഥാപനത്തിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 18–45. നവംബർ 12നു മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്യണം.ഇലക്ട്രിഷ്യൻ: യോഗ്യത– ഐടിഐ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ. ബോട്ട്/ ഷിപ്പ്/ ഷിപ്‌യാഡ്/എച്ച്ടി ഇലക്ട്രിക്കൽ സിസ്റ്റംസ് എന്നീ മേഖലകളിൽ 3 വർഷത്തെ പ്രവൃത്തി പരിചയം.ഫിറ്റർ മെക്കാനിക്കൽ: യോഗ്യത- ഐടിഐ/ ഐടിസി ഫിറ്റർ/ മെക്കാനിക് (റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിങ്). 3 വർഷത്തെ പ്രവൃത്തി പരിചയം.

ഫിറ്റർ എഫ്ആർപി: യോഗ്യത- ഐടിഐ/ ഐടിസി
അസിസ്റ്റന്റ് ബോട്ട് മാസ്റ്റർ: യോഗ്യത- പ്ലസ് ടു, ഐടിഐ (മെട്രിക്) മാസ്റ്റർ ക്ലാസ് 3 സർട്ടിഫിക്കറ്റ് സ്രാങ്ക്, നല്ല കാഴ്ച ശക്തി. സ്രാങ്ക് / മാസ്റ്റർ ക്ലാസ് 3 മേഖലയിൽ 6 വർഷത്തെ പ്രവൃത്തി പരിചയം. ബോട്ട് ഓപ്പറേറ്റർ: യോഗ്യത– പ്ലസ് ടു, ഐടിഐ (മെട്രിക്), മാസ്റ്റർ ക്ലാസ് 2 സർട്ടിഫിക്കറ്റ് സ്രാങ്ക്. നല്ല കാഴ്ച ശക്തി. സ്രാങ്ക്/ മാസ്റ്റർ ക്ലാസ് മൂന്ന് മേഖലയിൽ 6 വർഷത്തെ പ്രവ‍ൃത്തി പരിചയം.

ടെർമിനൽ കൺട്രോളർ: യോഗ്യത– എൻജിനീയറിങ് ഡിപ്ലോമ/ ബിരുദം (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ, കംപ്യൂട്ടർ സയൻസ്, ഐടി). ബോട്ട്/ ഷിപ്പ്/ ഷിപ്‌യാഡ്/ എച്ച്ടി ഇലക്ട്രിക്കൽ സിസ്റ്റംസ് എന്നീ മേഖലകളിൽ 3 വർഷത്തെ പ്രവൃത്തി പരിചയം.

ടെക്നിക്കൽ അസി. സിസ്റ്റം അനലിസ്റ്റ്
കുസാറ്റ് കുഞ്ഞാലിമരയ്ക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിൽ ടെക്നിക്കൽ അസിസ്റ്റന്റ്–ഗ്രേഡ് 3, സിസ്റ്റം അനലിസ്റ്റ് ഒഴിവ്. 30ന് മുൻപ് അപേക്ഷിക്കണം. അപ്‌ലോഡ് ചെയ്ത ഫോമിന്റെ ഹാർഡ് കോപ്പി ഡിസംബർ 7നകം ലഭിക്കണം. https://recruit.cusat.ac.in/

ഇൻസ്ട്രക്ടർ‌
കളമശേരി ഗവ. ഐടിഐ ക്യാംപസിൽ പ്രവർത്തിക്കുന്ന വ്യവസായ പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ. അഡ്വാൻസ്ഡ് വൊക്കേഷനൽ ട്രെയിനിങ് സിസ്റ്റത്തിൽ (എവിടിഎസ്) ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്. യോഗ്യത: മെക്കാനിക് ഡീസൽ/ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ എൻസിവിടി സർട്ടിഫിക്കറ്റ്/ എൻഎസി സർട്ടിഫിക്കറ്റ്/ ഓട്ടമൊബീൽ എൻജിനീയറിങ് ഡിപ്ലോമ. കൂടിക്കാഴ്ച നാലിന് 11ന് എവിടിഎസ് പ്രിൻസിപ്പൽ ഓഫിസിൽ. 8089789828.

റിസർച് അസിസ്റ്റന്റ്, ഫീൽഡ് സ്റ്റാഫ് ഒഴിവ്
സെന്റ് തെരേസാസ് കോളജിലെ ഹോം സയൻസ് ഗവേഷണ വിഭാഗത്തിൽ ഐസിഎസ്എസ്ആർ വിഷൻ വികസിത് ഭാരത് @ 2047 പ്രോജക്ടിൽ 3 റിസർച് അസിസ്റ്റന്റുമാരുടെയും 2 ഫീൽഡ് സ്റ്റാഫിന്റെയും ഒഴിവ്. അഞ്ചിനു മുൻപ് അപേക്ഷിക്കണം. www.teresas.ac.in. 9495428080.

ക്യാംപിലേക്ക് അപേക്ഷിക്കാം
കൂത്താട്ടുകുളം∙ ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി നടത്തുന്ന ബ്ലോക്ക് തല ക്യാംപിലേക്ക് കൂത്താട്ടുകുളം കൃഷിഭവനിൽ നവംബർ 3ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. 1,000 രൂപ വരെയുള്ള സർവീസാണ് ലഭിക്കുക. 94962 46073.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com