ADVERTISEMENT

മൂവാറ്റുപുഴ∙ കലുങ്ക് നിർമാണത്തിന്റെ മറവിൽ പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചു നവീകരിച്ച മുളവൂർ കുര്യൻപുറം കുളിക്കടവിലേക്കുള്ള വഴി അടച്ചുപൂട്ടിയെന്നു പരാതി. പതിറ്റാണ്ടുകളായി നാട്ടുകാർ കുളിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന മുളവൂർ തോട്ടിലെ പ്രധാന കടവാണ് കുര്യൻപുറം.   കുര്യൻ പുറം കലുങ്കിനു സമീപമാണ് കടവ്. പുതുപ്പാടി - ഇരമല്ലൂർ റോഡിൽ കുര്യൻപുറത്ത് കലുങ്ക് ഉയർത്തി നിർമിച്ചതോടെ കടവിലേക്ക് ജനങ്ങൾക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.

മുളവൂർ തോട്ടിലെ പല കടവുകളും സ്വകാര്യ വ്യക്തികൾ കയ്യേറിയ നിലയിലാണ്. കുര്യൻപുറം കുളിക്കടവിലേക്കുള്ള വഴി അടച്ചുള്ള കലുങ്ക് നിർമാണം ഈ കടവിനെയും ഇല്ലാതാക്കുമെന്നാണു നാട്ടുകാർ ആരോപിക്കുന്നത്. ഇതിനെതിരെ പ്രത്യക്ഷ സമരം ആരംഭിക്കാനുള്ള തയാറെടുപ്പിലാണു ജനങ്ങൾ.

English Summary:

The renovation of a culvert in Muvattupuzha has allegedly blocked access to the historical Kuriyanpuram bathing ghat on the Muloor Thodu, raising concerns of encroachment and public outcry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com