ADVERTISEMENT

പറവൂർ ∙ ഇളന്തിക്കര – കോഴിത്തുരുത്ത് മണൽബണ്ട് നിർമാണത്തിനായി ആലപ്പുഴയിൽ നിന്നു ഡ്രജർ എത്തിച്ചു. മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ നിർമാണം തുടങ്ങും. ഈ വർഷം ബണ്ട് നിർമാണത്തിനായി 24.37 ലക്ഷം രൂപയാണ് വകയിരുത്തിയത്.പെരിയാറിൽ നിന്നു ചാലക്കുടിയാറിലേക്ക് ഓരുജലം കയറുന്നതു തടയാനാണ് ഇളന്തിക്കര – കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിച്ചു മണൽബണ്ട് കെട്ടുന്നത്. ഓരുജലം കയറുന്നതു ശാശ്വതമായി തടയാൻ കണക്കൻകടവിൽ നിർമിച്ച റഗുലേറ്റർ കം ബ്രിജിലെ ഷട്ടറുകൾ ചോരുന്നതിനാലാണ് എല്ലാ വർഷവും മണൽ ബണ്ട് നിർമിക്കേണ്ടി വരുന്നത്. 

ചാലക്കുടിയാറിലെ വെള്ളം ശുദ്ധീകരിച്ചാണു പുത്തൻവേലിക്കര പഞ്ചായത്തിലെ എല്ലാ വാർഡുകളിലും എത്തിക്കുന്നത്.ഈ വർഷം അൽപം വൈകിയാണ് ബണ്ട് നിർമാണം തുടങ്ങുന്നത്. ഇതിനിടെ ഓരുജലം കയറുകയും പമ്പിങ് നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ഓരുജലം കയറിയാൽ എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര, കുന്നുകര, പാറക്കടവ്, തൃശൂർ ജില്ലയിലെ കുഴൂർ, അന്നമനട, മാള തുടങ്ങിയ പഞ്ചായത്തുകളിൽ ശുദ്ധജലക്ഷാമവും കൃഷിനാശവും ഉണ്ടാകും.  അതിനാൽ, എത്രയും വേഗം ബണ്ട് നിർമാണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിർമാണം 20 ദിവസത്തിനകം പൂർത്തിയാക്കുമെന്നു മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി പറഞ്ഞു.

English Summary:

A dredger has arrived in Alappuzha to begin construction on the Elanthikara-Kozhithuruthu sand bund. This annual project aims to prevent saltwater from the Periyar River from entering the Chalakudy River, a critical issue due to leaking shutters in the permanent regulator-cum-bridge.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com