പുതുവത്സരാഘോഷം: കൊച്ചി മെട്രോ കൂടുതൽ സർവീസ് നടത്തും

Mail This Article
×
കൊച്ചി∙ പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ കൂടുതൽ സർവീസ് നടത്തും. വൈകിട്ടുള്ള തിരക്കേറിയ സമയത്ത് ജനുവരി 4 വരെ 10 സർവീസുകൾ കൂടുതലായി ഉണ്ടാകും. പുതുവത്സരത്തോടനുബന്ധിച്ച് ഡിസംബർ 31ന് രാതി 10.30ന് ശേഷവും സർവീസ് തുടരും. 20 മിനിറ്റ് ഇടവിട്ട് പുലർച്ചെ വരെ തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്കും തിരിച്ചും സർവീസ് നടത്തും. അവസാന സർവീസ് തൃപ്പൂണിത്തുറയിൽ നിന്ന് പുലർച്ചെ 1.30നും ആലുവയിൽ നിന്ന് 1.45 നും ആയിരിക്കും.
English Summary:
Kochi Metro will offer extended services for New Year's Eve and beyond. Ten extra services will run until January 4th, ensuring convenient travel during the peak festive period.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.