ഐഎസ്എല്‍ മത്സരം: സര്‍വീസ് സമയം ദീര്‍ഘിപ്പിച്ച് കൊച്ചി മെട്രോ
Mail This Article
×
കൊച്ചി∙ ജനുവരി 13ന് ജവഹര്‍ലാല്‍ നെഹ്‌റു ഇന്റർനാഷനല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മത്സരത്തിന്റെ ഭാഗമായി കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.30 നുശേഷം 11 വരെ സ്റ്റേഡിയത്തില്‍ നിന്ന് 10 സര്‍വീസുകള്‍ വീതം ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ഉണ്ടാകും. രാത്രി 9.38, 9.46, 9.55, 10.03, 10.12, 10.20, 10.29, 10.37, 10.47, 11 എന്നീ സമയങ്ങളിലാണ് സ്റ്റേഡിയത്തില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള സർവീസുകൾ. രാത്രി 9.37, 9.46, 9.54, 10.03 10.11, 10.20, 10.28, 10.37, 10.45, 10.54, 11 എന്നീ സമയങ്ങളിലാണ് ആലുവയിലേക്കുള്ള സര്‍വീസ്.
English Summary:
Kochi Metro extends service for ISL match. Additional services will operate until 11 pm from Jawaharlal Nehru Stadium to Aluva and Thripunithura on January 13th to accommodate match attendees.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.