ADVERTISEMENT

ഐഎസ്എൽ: കൊച്ചി മെട്രോ രാത്രി 11 വരെ: കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിൽ ഐഎസ്എൽ മത്സരം പ്രമാണിച്ച് 13 നു മെട്രോ രാത്രി 11 വരെ സർവീസ് നടത്തും. രാത്രി 9. 30 നു ശേഷം 11 വരെ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും കലൂർ സ്റ്റേഷനിൽ നിന്നു 10 സർവീസുകൾ വീതം നടത്തും.

പൈപ്പ് ലൈൻ ജംക്‌ഷനിൽ ഗതാഗത നിയന്ത്രണം
കൊച്ചി∙ പാലാരിവട്ടം പാലത്തിനു താഴെ ബൈപാസ് റോഡിനു കുറുകെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ 13 മുതൽ 23 വരെ പാലാരിവട്ടം പൈപ്പ് ലൈൻ ജംക്‌ഷനിൽ ഗതാഗത നിയന്ത്രണങ്ങളുണ്ടാകും. ബൈപാസ് റോഡിൽനിന്നു സിവിൽ ലൈൻ റോഡ് വഴി പാലാരിവട്ടം ജംക്‌ഷനിലേക്കു പോകുന്ന വാഹനങ്ങൾക്കു ഗതാഗത തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ടെന്നു വാട്ടർ വർക്സ് വൈറ്റില സബ് ഡിവിഷൻ അസി.എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

ജല അതോറിറ്റി റവന്യു റിക്കവറി അദാലത്ത് 17നും 20നും
കളമശേരി ∙ ജലഅതോറിറ്റിയും റവന്യു വകുപ്പും സംയുക്തമായി നടത്തുന്ന റവന്യുറിക്കവറി അദാലത്ത് 17ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കടുങ്ങല്ലൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും 20ന് കളമശേരി വാട്ടർ സപ്ലൈ സബ് ഡിവിഷൻ ഓഫിസിലും നടക്കും. വെള്ളക്കരം അടയ്ക്കാത്തതിന്റെ പേരിൽ കണക്‌ഷൻ വിഛേദിക്കപ്പെട്ടു റവന്യു റിക്കവറി നടപടികൾ നേരിടുന്ന ഉപയോക്താക്കൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 0484 2550244.

സ്പെഷൽ ട്രെയിൻ സർവീസ് ഇന്നു മുതൽ
കൊച്ചി ∙ യശ്വന്ത്പുര– എറണാകുളം സ്പെഷൽ ട്രെയിൻ (06571) ഇന്നു വൈകിട്ട് 4.45നു യശ്വന്തപുരയിൽ നിന്നു പുറപ്പെട്ട് നാളെ രാവിലെ 7ന് എറണാകുളത്ത് എത്തും. മടക്ക ട്രെയിൻ (06572) നാളെ  രാവിലെ 9.35ന് എറണാകുളത്തു നിന്നു പുറപ്പെട്ട് രാത്രി 10നു യശ്വന്തപുരയിലെത്തും. കേരളത്തിലെ സ്റ്റോപ്പുകൾ: ആലുവ, തൃശൂർ, പാലക്കാട്.

∙ മകരവിളക്കു സീസണിലെ തിരക്കു കണക്കിലെടുത്ത് എറണാകുളം ജംക്‌ഷൻ– എംജിആർ ചെന്നൈ സെൻട്രൽ ഫെസ്റ്റിവൽ സ്പെഷൽ ട്രെയിൻ (06046) 16നു സർവീസ് നടത്തും. വൈകിട്ട് 6.15നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.30നു ചെന്നൈയിലെത്തും. മടക്ക ട്രെയിൻ (06047) 17നു രാവിലെ 10.30നു ചെന്നൈയിൽ നിന്നു പുറപ്പെടും. കേരളത്തിലെ സ്റ്റോപ്പുകൾ: ആലുവ, തൃശൂർ, പാലക്കാട്

കൽക്കിയുടെ കലാപ്രദർശനം
കൊച്ചി∙ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് കൽക്കി സുബ്രഹ്മണ്യന്റെ ചിത്രകലാപ്രദർശനത്തിന് ദർബാർ ഹാൾ ആർട് ഗാലറിയിൽ 17ന് തുടക്കമാകും. ‘എഐ സ്വപ്നങ്ങൾ: ഡിജിറ്റൽ കാലത്തെ ട്രാൻസ്ജെൻഡർ സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ ഒരുക്കിയ എഐ ചിത്രങ്ങളാണ് പ്രദർശനത്തിൽ. ട്രാൻസ്ജെൻഡർ വ്യക്തിത്വത്തെ കലയുടെയും സാങ്കേതികവിദ്യയുടെയും സമന്വയത്തിലൂടെ അവതരിപ്പിക്കുകയാണ് പ്രദർശനത്തിലൂടെയെന്ന് കൽക്കി പറഞ്ഞു.22ന് സമാപിക്കും.

പ്രീ കോൺക്ലേവ്
കാലടി∙ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിനു മുന്നോടിയായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സംഘടിപ്പിക്കുന്ന പ്രീ കോൺക്ലേവ് ഇന്ന് രാവിലെ 10നു കാലടി മുഖ്യ ക്യാംപസിൽ നടക്കും. സിംപോസിയവും എക്സിബിഷനും ഉണ്ടാകും.  വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com