ADVERTISEMENT

മൂവാറ്റുപുഴ ∙ തൊട്ടരികിലെ ലോറിയിൽ കൊതിപ്പിക്കുന്ന പൈനാപ്പിളുകൾ കണ്ടപ്പോൾ സ്വകാര്യ ബസ് ഡ്രൈവർ പിടിവിട്ടു ചെയ്തു പോയ ഒരു കയ്യബദ്ധം. ഒരു പൈനാപ്പിൾ ‘മോഷണം’. ഇത് നാടാകെ പാട്ടായതിന്റെ ജാള്യതയിലാണ് ആ ബസ് ഡ്രൈവറും ബസ് ജീവനക്കാരും.

വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി കവലയിൽ സിഗ്നൽ കാത്തു കിടക്കുന്നതിനിടെയാണു സ്വകാര്യ ബസ് ഡ്രൈവർ തൊട്ടരികെ എത്തിയ പൈനാപ്പിൾ നിറച്ച ലോ‍റി കണ്ടത്. കയ്യെത്തും ദൂരത്ത് പൈനാപ്പിൾ കണ്ടപ്പോൾ കൗതുകത്തിനു ചെയ്തതാണ്. ബസിൽ നിന്നു കൈ നീട്ടി ലോറിയിൽ നിന്നൊരു പൈനാപ്പിൾ അതിവേഗം കൈക്കലാക്കി ബസ് ഡ്രൈവർ.

ആരും കണ്ടില്ല എന്നായിരുന്നു ഡ്രൈവർ വിചാരിച്ചത്. പക്ഷേ പിന്നിൽ സിഗ്നൽ കാത്തു കിടന്ന വാഹനത്തിലെ യാത്രക്കാരൻ ഈ മോഷണം ക്യാമറയിൽ പകർത്തി. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഈ പൈനാപ്പിൾ മോഷണം ഹിറ്റ് ആയിരിക്കുകയാണ്. ആർക്കും പരാതിയും പരിഭവവും ഇല്ലെങ്കിലും കൗതുകത്തിനു ചെയ്തൊരു കുഞ്ഞു മോഷണം നാടും നാട്ടുകാരും കണ്ട് ആസ്വദിക്കുന്നതിന്റെ ജാള്യതയിലാണ് ബസ് ഡ്രൈവർ.

English Summary:

Pineapple theft in Muvattupuzha has become a viral sensation. The impulsive act of a private bus driver, caught on camera, has amused the town and social media users alike.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com