ADVERTISEMENT

പിറവം ∙ വെളിയനാട്ടിൽ വീടിന്റെ മുകൾ നിലയിൽ വാട്ടർടാങ്ക് കഴുകുന്നതിനിടെ കുടുങ്ങിയ ആളെ  അഗ്നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തി. കക്കാട് സ്വദേശി ശ്യാം സുരേന്ദ്രനാണു (40) ഇന്നലെ രാവിലെ  ടെറസിലാണു കുടുങ്ങിയത്.  ഇറങ്ങാനും കയറാനും കഴിയാത്ത അവസ്ഥയിലായിരുന്ന ശ്യാമിനെ രക്ഷപ്പെടുത്തുന്നതിനു പരിസരവാസികൾ നടത്തിയ ശ്രമങ്ങൾ  പരാജയപ്പെട്ടു. തുടർന്നാണ് അഗ്നിരക്ഷാ സേനയെ അറിയിച്ചത്. സ്റ്റേഷൻ ഓഫിസർ എ.കെ. പ്രഫുൽ,അസിസ്റ്റന്റ് ഓഫിസർ എസ്.വിനു എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ ശ്യാമിനെ താഴെ ഇറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary:

Piravom rescue: Fire and rescue services saved a man trapped in a water tank. Local residents' attempts failed, leading to the intervention of professional rescuers who safely brought him down.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com