ഇടയാർ മാച്ചാമറ്റം പാടശേഖരം നെൽച്ചെടികൾ കതിരിട്ടു
Mail This Article
പിറവം∙ തരിശുകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ബ്ലോക്ക് അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ ഇടയാർ മാച്ചാമറ്റം പാടശേഖരത്തിൽ ആരംഭിച്ച നെൽക്കൃഷി തുടർച്ചയായ 3ാം വട്ടവും വിജയത്തിലേക്ക്. പാട്ടത്തിനെടുത്ത സ്ഥലത്തു യന്ത്ര സഹായത്തോടയാണു കൃഷി ചെയ്യുന്നത്. ഐആർ 5 ഇനം നെൽവിത്താണ് ഇക്കുറി കൃഷി ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളിൽ ചെടികൾ കതിരിട്ടു തുടങ്ങി.
കൃഷിയുടെ വിവിധ ഘട്ടങ്ങളിലായി നേരിട്ട കീടരോഗബാധ നിയന്ത്രിക്കുന്നതിനു ജൈവ കീടനാശിനികളായിരുന്നു പ്രധാന പ്രതിരോധം. സർക്കാരിന്റെ ആർഎസ്ജിപി പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച കൃഷിയിൽ മുൻവർഷം ഏക്കറിനു 3500 കിലോഗ്രാം നെല്ലു ലഭിച്ചതായി ഫെസിലിറ്റേറ്റർ വി.സി.മാത്യു പറഞ്ഞു.
15,00 കിലോഗ്രാം നെല്ലു സംസ്കരിച്ചു വിത്ത് ആക്കി സീഡ് അതോറിറ്റിക്കു വിതരണത്തിനു കൈമാറി. എള്ളുകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 6 ഏക്കറോളം സ്ഥലത്തു കൃഷി ചെയ്തു വിളവെടുത്തതും സെന്ററിന്റെ നേട്ടങ്ങളുടെ പട്ടികൾ ഉണ്ട്.പ്രവർത്തന മികവു പരിഗണിച്ചു സംസ്ഥാന സർക്കാരിന്റെ പുരസ്കാരം സെന്ററിനു ലഭിച്ചിരുന്നു.