ഇസ്തിരിയിടാൻ ലഭിച്ച ഷർട്ടിന്റെ പോക്കറ്റിൽ 5 പവൻ; തിരികെ നൽകി ഗണപതി
Mail This Article
×
കോതമംഗലം∙ ഇസ്തിരിയിടാൻ ലഭിച്ച ഷർട്ടിന്റെ പോക്കറ്റിൽനിന്നു തേപ്പുകാരൻ തമിഴ്നാട് സ്വദേശി ഗണപതിക്കു കിട്ടിയ 5 പവൻ സ്വർണമാല ഉടമയ്ക്കു തിരികെ നൽകി മാതൃകയായി. തിരുനെൽവേലി സ്വദേശി ഗണപതി 11 വർഷമായി അടിവാട് സ്കൂളിനു സമീപം തേപ്പുകട നടത്തുകയാണ്. വാളാച്ചിറ വടക്കേക്കര നിസാർ തേയ്ക്കാൻ കൊടുത്ത ഷർട്ടിന്റെ പോക്കറ്റിലാണ് മാല കണ്ടെത്തിയത്. നിസാറിന്റെ മാതാവിന്റെ മാല പോക്കറ്റിൽ പെടുകയായിരുന്നു. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, പഞ്ചായത്ത് അംഗം റിയാസ് തുരുത്തേൽ എന്നിവരുടെ സാന്നിധ്യത്തിൽ മാല കൈമാറി.
English Summary:
Honest Ironer Returns Gold Necklace: Ganapathy, an ironer from Tamil Nadu, showed remarkable integrity by returning a five sovereign gold necklace he found while ironing. This selfless act, which took place in Kothamangalam, highlights the importance of honesty and ethical conduct.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.