ജപ്പാൻ ജലവിതരണപൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

Mail This Article
×
അരൂർ ∙ ജപ്പാൻ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിട്ടു നന്നാക്കാൻ നടപടിയില്ല. അരൂർ പഞ്ചായത്തിലെ തിരക്കേറിയ റോഡുകളിൽ ഒന്നായ കളത്തറ റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. അരൂർ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി ഇതു സംബന്ധിച്ച് അധികൃതരെ അറിയിച്ചിട്ടും നടപടിയില്ല.
ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ നൂറു കണക്കിനു വാഹനങ്ങളാണ് കളത്തറ റോഡിലൂടെ പോകുന്നത്. കായൽ വേലിയേറ്റം ശക്തമായതിനാൽ കായലിലെ ഉപ്പുവെള്ളവും പൊട്ടിയ പൈപ്പിലേക്കു കയറാൻ സാധ്യതയുണ്ട്. അടിയന്തരമായി പൈപ്പ് നന്നാക്കിയില്ലെങ്കിൽ കളത്തറ റോഡ് ഉപരോധിക്കുമെന്നു പരിസരവാസികൾ പറഞ്ഞു.
English Summary:
Aroor water leak causing significant wastage for a month remains unfixed. A broken Japanese pipe on Kalathara Road highlights the lack of response from Aroor Panchayat.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.