ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറി

Mail This Article
മൂവാറ്റുപുഴ ∙ തീർഥാടകർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് റോഡിലെ മീഡിയനിലെ മരത്തിലേക്ക് ഇടിച്ചുകയറി. യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നരയോടെ കച്ചേരിത്താഴം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഗുരുവായൂർ ക്ഷേത്രത്തിലേക്കു പോരുന്ന തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപെട്ടത്.
നെയ്യാറ്റിൻകരയിൽ നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്നു വാഹനം.നാൽപത്തഞ്ചിലേറെ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് കച്ചേരിത്താഴത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട് മീഡയനിലേക്കും ഇവിടെ നിന്ന കൂറ്റൻ മരത്തിലേക്കും ഇടിച്ചു കയറുകയായിരുന്നു. ബസിന്റെ മുൻഭാഗം അപകടത്തിൽ ഭാഗികമായി തകർന്നു. യാത്രക്കാരിൽ ചിലർക്ക് നിസ്സാര പരുക്കുകൾ ഉണ്ടെങ്കിലും ഇവർ മറ്റൊരു വാഹനത്തിൽ ഗുരുവായൂരിലേക്കു പോയി.