സമരം ചെയ്തവരെ മർദിച്ചെന്ന പരാതി: അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്
Mail This Article
×
കൊച്ചി∙ പശ്ചിമ കൊച്ചിയിലെ വേലിയേറ്റ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ നാട്ടുകാരെ പൊലീസ് അകാരണമായി മർദിച്ചെന്ന പരാതി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകിയത്. ഫെബ്രുവരി 17നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ഉൾപ്പെടെ മർദമേറ്റെന്നാണ് പരാതി. പ്രകോപനമില്ലാതെ സമരം ചെയ്ത പ്രവർത്തകരെ ദയാരഹിതരായി നേരിട്ട പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
English Summary:
Police brutality allegations in Kochi are under investigation by the Human Rights Commission. Following complaints of excessive force used against peaceful protesters during a demonstration related to flooding, the Commission has ordered an inquiry and a report is due by February 17th.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.