അപൂർവരോഗ ബാധിതനായ വിദ്യാർഥി സഹായം തേടുന്നു

Mail This Article
ചേരാനല്ലൂർ ∙ ശരീര പേശികൾ വലിഞ്ഞു മുറുകുന്ന അപൂർവ രോഗബാധിതനായ പതിമൂന്നുകാരൻ ചികിത്സച്ചെലവിനായി സുമനസ്സുകളുടെ സഹായം തേടുന്നു. തെക്കൻ ചിറ്റൂർ പടിവട്ടം കിഷോർകുമാർ–സനിത ദമ്പതികളുടെ മൂത്തമകൻ വസുദേവ് (13)നാണ് അപൂർവ രോഗം ബാധിച്ചിരിക്കുന്നത്. അയ്യപ്പൻകാവ് ശ്രീനാരായണ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. ഒരു വർഷം മുൻപാണു വസുദേവിന് രോഗം പിടിപെട്ടത്. തുടർന്നു അമൃത ആശുപത്രിയിൽ ചികിത്സ തേടി. ആദ്യഘട്ടം ചികിത്സ കഴിഞ്ഞിട്ടും രോഗം ഭേദമായില്ല. ഇനി പത്തു ലക്ഷം രൂപയോളം വേണ്ടി വരുമെന്നാണു ആശുപത്രി അധികൃതർ പറഞ്ഞിട്ടുള്ളത്. കൂലിപ്പണിക്കാരനായ കിഷോർകുമാറിന്റെ കുടുംബത്തിനു ചികിത്സാച്ചെലവ് താങ്ങാൻ കഴിയില്ല. മുൻപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സുരേഷ് ബാബുവിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചികിത്സ സഹായ സമിതി രൂപീകരിച്ചു യൂണിയൻ ബാങ്ക് ചിറ്റൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ഐഎഫ്എസ് നമ്പർ : UBINO902276. ഫോൺ : 6238298187.
അക്കൗണ്ട് നമ്പർ : 520101018769760.