എറണാകുളം ജില്ലയിൽ ഇന്ന് (18-10-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഓഫിസ് അറ്റൻഡന്റ് ഒഴിവ്
കോലഞ്ചേരി ∙ പൂതൃക്ക പഞ്ചായത്തിൽ ഓഫിസ് അറ്റൻഡന്റ് ഒഴിവുണ്ട്. 24ന് ഉച്ചയ്ക്ക് 1നു മുൻപ് അപേക്ഷിക്കണം.
ഗതാഗതം നിരോധിച്ചു
കോലഞ്ചേരി ∙ ഐക്കരനാട് പഞ്ചായത്ത് 12–ാം വാർഡിലെ കൂരാച്ചി – തൊണ്ടിപ്പീടിക റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തിയാകുന്നതു വരെ ഗതാഗതം നിരോധിച്ചു.
അദാലത്ത് സംഘടിപ്പിച്ചു
വൈപ്പിൻ ∙ ഞാറയ്ക്കൽ പഞ്ചായത്തിനെ തർക്കരഹിത ഗ്രാമം ആക്കുന്നതിന്റെ ഭാഗമായി എറണാകുളം ലോ കോളജും കൊച്ചി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ചേർന്ന് അദാലത്ത് സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ആർ.രജിത ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ..ബിന്ദു നമ്പ്യാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, എം.കെ.ഡയാന, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി അധ്യക്ഷ രജനി തങ്കപ്പൻ, മായിൻ അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു. കിട്ടിയ പരാതികളിൽ 30 ശതമാനം തീർപ്പാക്കിയതായി സംഘാടകർ അറിയിച്ചു.