യാത്രക്കാരുമായി പോകവെ കാറിന് തീപിടിച്ചു; ആളപായമില്ല

Mail This Article
×
പെരുമ്പാവൂർ ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു യാത്രക്കാരുമായി മടങ്ങുകയായിരുന്ന കാറിന് തിപിടിച്ചു പൂർണമായി കത്തി നശിച്ചു. ആളപായമില്ല. എംസി റോഡിൽ ഒക്കൽ നമ്പിള്ളിക്കവലയ്ക്കു സമീപം ഇന്നലെ പുലർച്ചെ 1.30നാണ് സംഭവം. മൂവാറ്റുപുഴ പായിപ്രയ്ക്കു പോകുന്ന യാത്രക്കാരായിരുന്നു കാറിൽ.
പുക ഉയരുന്നതു കണ്ടു ഡ്രൈവർ കാർ നിർത്തി. യാത്രക്കാർ ഇറങ്ങുകയും ലഗേജുകൾ പുറത്തെടുക്കുകയും ചെയ്തു. കാർ നിർത്തിയതിനു സമീപമുണ്ടായിരുന്ന കല്ലറ ആന്റണിയുടെ ഭക്ഷണശാലയ്ക്കു കേടുപാടുകൾ സംഭവിച്ചു. അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
English Summary:
Cochin Airport passengers escape unharmed after car fire. A vehicle traveling from Cochin International Airport to Moovattupuzha caught fire near Okal Nambiyilli Kavala, resulting in the complete destruction of the car.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.