റോ–റോ സേതു സാഗർ -1 മുടങ്ങി; റോ–റോ ഒന്നുമാത്രമായി: യാത്രാക്ലേശം രൂക്ഷം

Mail This Article
×
എളങ്കുന്നപ്പുഴ ∙ റോ–റോ സേതു സാഗർ -1 വീണ്ടും മുടങ്ങി. കൺട്രോൾ സിസ്റ്റം തകരാറിലായതിനെ തുടർന്നാണിത്. ഇതോടെ സർവീസിൽ ഒരു റോറോ മാത്രമായത് യാത്രാക്ലേശമേറ്റുകയാണ്. വൈപ്പിനിലും ഫോർട്ട് കൊച്ചിയിലും മണിക്കൂറുകൾ കാത്തുകിടന്നാണു വാഹനങ്ങൾ അക്കരെയിക്കരെയിറങ്ങിയത്. ഒട്ടേറെ വാഹനങ്ങൾ ഇരുഭാഗത്തു നിന്നും കിലോമീറ്റർ സഞ്ചരിച്ചു എറണാകുളം വഴി നിശ്ചിത കേന്ദ്രങ്ങളിലെത്തി. വൈകിട്ട് വലിയ തിരക്ക് അനുഭവപ്പെട്ടു. 2 റോ–റോ സുഗമമായി സർവീസ് നടത്തണമെങ്കിൽ 3-ാമത് ഒന്നു കൂടി വേണമെന്ന ദീർഘകാല ആവശ്യം പരിഗണിച്ചു 3-ാം റോറോ നിർമാണം കൊച്ചി ഷിപ്പ്‌യാർഡിനെ കോർപറേഷൻ ഏൽപിച്ചിരിക്കുകയാണ്. ഇതിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നു റോ–റോ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ കൺവീനർ ജോണി വൈപ്പിൻ ആവശ്യപ്പെട്ടു.
English Summary:
Ro-Ro ferry service disruptions plague Elangkunnappuzha. The malfunctioning Sagar-1 ferry leaves commuters stranded and highlights the urgent need for a third vessel to alleviate congestion and delays.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.