മുനമ്പം ഭൂസംരക്ഷണ സമരം 150–ാം ദിവസത്തിലേക്ക്
Mail This Article
വൈപ്പിൻ∙ കുടിയിറക്കൽ ഭീഷണിക്കെതിരെ മുനമ്പത്ത് നൂറുകണക്കിന് കുടുംബങ്ങൾ നടത്തുന്ന ഭൂസംരക്ഷണ സമരം ഇന്ന് 150–ാം ദിവസത്തിലേക്ക് കടക്കുന്നു. ഇതോടനുബന്ധിച്ച് 1989 മുതൽ 93 വരെയുള്ള കാലയളവിൽ ഫറോക്ക് കോളജിൽ നിന്ന് ഭൂമി വില കൊടുത്തു വാങ്ങിയ 218 കുടുംബങ്ങളിൽ നിന്നുള്ള 150 വയോധികർ ഇന്ന് ഉപവാസത്തിൽ പങ്കെടുക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് സമരം. ബിഷപ്പുമാരായ ഡോ.ജോസഫ് കാരിക്കാശ്ശേരി, ഡോ.ജോസഫ് കാരിയിൽ തുടങ്ങിയവർ വൈകിട്ട് 4ന് സമരപ്പന്തലിൽ പ്രസംഗിക്കും.
കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ കോട്ടപ്പുറം രൂപത ചാൻസിലർ ഫാ.ഷാബു കുന്നത്തൂർ ,കെആർഎൽസിസി സെക്രട്ടറി ഡോ.ജിജു അറക്കത്തറ തുടങ്ങിയവർ സമരപ്പന്തലിൽ എത്തും. നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്യുന്ന വാഹന ജാഥ കുമ്പളങ്ങിയിൽ നിന്ന് ജില്ലാ പ്രസിഡന്റ് ജോർജ് ഷൈനിന്റെ നേതൃത്വത്തിൽ ആരംഭിച്ച് വൈകിട്ട് 4 ന് സമരപ്പന്തലിൽ എത്തുമെന്നും ഭൂസംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.