എറണാകുളം ജില്ലയിൽ ഇന്ന് (12-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
സംഘാടകസമിതി രൂപീകരണം നാളെ
കോതമംഗലം∙ കോതമംഗലത്തു നടക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം നാളെ 4നു മാർ തോമാ ചെറിയപള്ളിയുടെ സെന്റ് തോമസ് ഹാളിൽ നടക്കും. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും.
കളമെഴുത്തും പാട്ടും ഇന്ന്
മൂവാറ്റുപുഴ∙ അടൂപ്പറമ്പ് കല്ലേലിൽ പഞ്ചനാഗ ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും ഇന്നു നടക്കും. രാവിലെ 5ന് ബിംബശുദ്ധി, നിവേദ്യം, 8.30ന് ഭസ്മക്കളം, 12ന് പ്രസാദ ഊട്ട്, 1.30ന് പഞ്ചവർണക്കളം, 7ന് എതിരേൽപ്, കൂട്ടക്കളം.
സർവോദയ മേള ഇന്നു മുതൽ
നെടുമ്പാശേരി ∙ ദണ്ഡി യാത്രയുടെ ഓർമയ്ക്കായി ഇന്നു മുതൽ ഏപ്രിൽ 6 വരെ മൂഴിക്കുളം ശാലയുടെ പടിപ്പുരയിൽ 24 ദിവസം നീളുന്ന സർവോദയ മേള സംഘടിപ്പിക്കും. പുസ്തകങ്ങൾ, ഗാന്ധി ചിത്രങ്ങൾ, ചർക്ക , ഞാറ്റുവേല ക്ലോക്ക്, മലയാളം വാച്ച്, പൂവാംകുറുന്നില കൺമഷി, നറുനീണ്ടി സർബത്ത്, മില്ലറ്റുല്പന്നങ്ങൾ, നാട്ടുൽപന്നങ്ങൾ തുടങ്ങിയവയും ഉപ്പിന്റെ രാഷ്ട്രീയം, ദണ്ഡി റജിസ്റ്റർ, മൂഴിക്കുളം രേഖകൾ തുടങ്ങിയ പുസ്തകങ്ങളും മേളയിൽ ലഭിക്കും. തണ്ണീർപ്പന്തലും പ്രവർത്തിക്കും. സമയം രാവിലെ 9 മുതൽ രാത്രി 7 വരെ. 94470 21246.
മകം തൊഴൽ ഇന്ന്
അങ്കമാലി ∙ മൂക്കന്നൂർ കൂട്ടാല ഭഗവതിക്ഷേത്രത്തിലെ മകം തൊഴൽ ഇന്ന് 2 മണിക്ക് നടക്കും. ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട് ഉണ്ടാകും.
ജനറൽ ഇൻഷുറൻസ് ജീവനക്കാർ 27ന് പണിമുടക്കും
കൊച്ചി∙ ജീവനക്കാർക്ക് നിലവിൽ ഉണ്ടായിരുന്ന പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരിക, വേതന കരാർ പുതുക്കി നൽകുക, നാലു പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളെയും ലയിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളിലെ എല്ലാ വിഭാഗം ജീവനക്കാരും രാജ്യവ്യാപകമായി 27നു പണിമുടക്കും. അഖിലേന്ത്യാ സമരപരിപാടികളുടെ ഭാഗമായി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി എറണാകുളം റീജനൽ ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ സംസ്ഥാന കൺവീനർ പി. ആർ. ശശി ഉദ്ഘാടനം ചെയ്തു.
വായനക്കൂട്ടായ്മ നാളെ
കരുവേലിപ്പടി∙ ടഗോർ ലൈബ്രറി സാഹിത്യ വേദിയുടെ വായനക്കൂട്ടായ്മയിൽ നാളെ വൈകിട്ട് 5ന് ലൈബ്രറി ഹാളിൽ നോവലിസ്റ്റ് ഭാസി പനക്കനുമായി മുഖാമുഖവും ചർച്ചയും നടത്തും.
വൈദ്യുതി മുടക്കം
തൃക്കാക്കര കരിമക്കാട്, എളവക്കാട്ട് നഗർ, മോഡൽ എൻജിനീയറിങ് കോളജ്, വി.പി.ആന്റണി റോഡ്, ബി ആൻഡ് ഡി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ 9 മുതൽ 5വരെ.
സിയുഇടി ക്ലബ്
കൊച്ചി ∙ കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികളെ സഹായിക്കാൻ ടി.ജെ.വിനോദ് എംഎൽഎയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ വികസന പദ്ധതിയായ യങ് കോമേഴ്സ് ബ്രിഗേഡ് പദ്ധതിയുടെ ഭാഗമായി സിയുഇടി ക്ലബ് തുടങ്ങി. ഗ്രൂപ്പിൽ അംഗമാകുന്നതിനും സംശയങ്ങൾക്കു മറുപടി ലഭിക്കുന്നതിനും 6282662434 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നു എംഎൽഎ ഓഫിസ് അറിയിച്ചു.