ADVERTISEMENT

എറണാകുളം∙ ഇരുപതാം നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ ആത്മീയ ആചാര്യനായ രമണമഹർഷിയുടെ ജീവചരിത്രത്തെക്കുറിച്ച് സമഗ്രമായ വീക്ഷണം നൽകുന്ന മലയാളത്തിലെ ആദ്യപുസ്തകമായ 'രമണചരിതമാല'യുടെ പ്രകാശനം പ്രശസ്ത സാഹിത്യ വിമർശകനും എഴുത്തുകാരനും അധ്യാപകനും ചിന്തകനുമായ പ്രഫ. എം.കെ. സാനു വെള്ളിയാഴ്ച (മാർച്ച്14) നിർവഹിക്കും. എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ മാർച്ച് 14 ന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങിൽവച്ച് പ്രമുഖ സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ ഗ്രന്ഥം ഏറ്റുവാങ്ങും. ഗോൾഡൻ ഗൂസ്ബെറി പബ്ലിക്കേഷൻ പുറത്തിറക്കുന്ന ഈ പുസ്തകത്തിന്റെ രചയിതാവ് എൻ.ടി. ബൈജുവാണ്. പ്രസ്തുത ചടങ്ങിൽ ഫാദർ അനിൽ ഫിലിപ്പ് (ചാവറ കൾച്ചറൽ സെന്റർ), കൃഷ്ണൻ കർത്ത (മധുവൻ സെന്റർ ഫോൾ ഹ്യൂമൻ എക്സലൻസ്), ജയരാജ് ഭാരതി (സ്വാമി വൈദ്യഗുരുകുലം) തുടങ്ങിയവർ വേദി പങ്കിടും.

പുസ്തകത്തെക്കുറിച്ച് രമണമഹർഷിയെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളുടെയും ലേഖനങ്ങളുടെയും വെളിച്ചത്തിൽ എഴുതപ്പെട്ട ഒരു ജീവചരിത്രമാണ് രമണചരിതമാല. രമണമഹർഷിയെ ചുറ്റിപ്പറ്റി അടുത്തും അകലെയുമായി ജീവിച്ചിരുന്ന 77 വ്യക്തികളുടെ ജീവിത പശ്ചാത്തലത്തിലും വീക്ഷണത്തിലും നിന്നുകൊണ്ടാണ് ഈ പുസ്തകം രമണമഹർഷിയുടെ ജീവചരിത്രം വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, 77 ചെറുകഥകൾ വായിക്കുന്നതുപോലെ ലളിതവും സംഭവബഹുലവുമാണ് ഇതിലെ ഓരോ അധ്യായവും.

മഹർഷിയെ അടുത്തറിയുന്നതോടൊപ്പം, അദ്ദേഹത്തോടൊപ്പം ജീവിച്ച് ജന്മം സഫലമാക്കിയ ഭക്തന്മാരുടെ വ്യക്തിത്വം, സത്യാന്വേഷണശ്രമങ്ങൾ, അവയിൽ സംഭവിച്ച ഉയർച്ച-താഴ്ച്ചകൾ എന്നിവയിൽക്കൂടി പുസ്തകം സഞ്ചരിക്കുന്നുണ്ട്. അവയെല്ലാം ഇന്നത്തെ വായനക്കാർക്കും സാധകർക്കും ഒരുപോലെ പ്രയോജനപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. രമണമഹർഷിയുടെ ജീവിതത്തെയും അതിലെ പച്ചയായ മനുഷ്യരെയും വരച്ചുകാണിക്കുന്നതോടൊപ്പം, സ്വാതന്ത്ര്യലബ്ധിയ്ക്ക് മുമ്പുള്ള ഭാരതത്തെയും, അതിൻ്റെ ആത്മീയാന്തരീക്ഷത്തെയും കുറിച്ചുള്ള ചരിത്രപരമായ സൂചനകളെയും ഈ പുസ്തകം നൽകുന്നു.

ഇവയെല്ലാം ചേർത്ത്, രമണമഹർഷിയുടെ ജീവിതം എന്ന സമ്പൂർണ്ണമായ ഫ്ലാഷ്ബാക്കിലേക്ക് നമ്മേ കൂട്ടിക്കൊണ്ടുപോകുന്ന, മലയാളത്തിൽ രചിക്കപ്പെട്ട ഒരു അത്യപൂർവ്വ ഗ്രന്ഥമാണ് രമണചരിതമാല. 542 പേജുകളുള്ള പുസ്തകത്തിന്റെ വില 700 രൂപയാണ്.

'രമണചരിതമാല' എന്  കൃതി എൻ.ടി. ബൈജുവിന്റെ രണ്ടാമത്തെ പുസ്തകമാണ്. 'ക്രൈസ്തവദർശനങ്ങൾ: ചരിത്രത്തിൽ മാഞ്ഞതും കാലം പൂരിപ്പിച്ചതും'  കൃഷ്ണൻ കർത്തയുമായുള്ള സംഭാഷണങ്ങളുടെ ശേഖരം ഇതിനുമുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary:

Ramana Maharshi biography Ramanacharithamala launches this Friday. This comprehensive Malayalam book by N.T. Biju offers a unique perspective on the life of the renowned spiritual guru, as seen through the eyes of his devotees.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com