പൈപ്പിലൂടെ പ്ലാസ്റ്റിക് ജലം... മരട് നഗരസഭ തയാറാക്കിയ ഇൻസ്റ്റലേഷനുകൾ ശ്രദ്ധേയമാകുന്നു

Mail This Article
×
മാലിന്യമുക്ത നവകേരളം ആശയവുമായി മരട് നഗരസഭ തയാറാക്കിയ ഇൻസ്റ്റലേഷനുകൾ ശ്രദ്ധേയമാകുന്നു. കുണ്ടന്നൂർ ജംക്‌ഷനിൽ മേൽപാലത്തിനോടു ചേർന്ന് പൈപ്പിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം വരുന്ന ഇൻസ്റ്റലേഷനാണ്. പ്ലാസ്റ്റിക് ഉൾപ്പെടെ പാഴ് വസ്തുക്കളുടെ അമിതോപയോഗം ഭാവിയിൽ ശുദ്ധജലത്തിൽ പ്ലാസ്റ്റിക് അംശം കടന്നുകൂടുമെന്ന സന്ദേശമാണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു. നഗരസഭാങ്കണത്തിൽ ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ട് പത്തേമാരിയാണ് തയാറാക്കിയിട്ടുള്ളത്. ഇൻസ്റ്റലേഷനുകൾക്ക് 15 അടിയിലേറെ ഉയരമുണ്ട്. പാതയോരത്ത് ഉപേക്ഷിച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കണ്ടിൻജൻസി ജീവനക്കാരാണ് തയാറാക്കിയത്. ബോധവൽക്കരണ പോസ്റ്ററുകളുമുണ്ട്.
English Summary:
Plastic pollution is highlighted by Maradu Municipality’s impactful "Waste-free Nava Kerala" installations. These towering structures, created from recycled plastic, serve as striking reminders of the importance of waste management and environmental responsibility.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.