എറണാകുളം ജില്ലയിൽ ഇന്ന് (13-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
റെയിൽവേ ഗേറ്റ് അടച്ചിടും : അരൂർ∙എഴുപുന്ന റെയിൽവേ ഗേറ്റ് ഇന്ന് രാത്രി 8 മുതൽ 14ന് രാവിലെ 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ അധികതർ അറിയിച്ചു.
ശുദ്ധജല വിതരണം മുടങ്ങും
തൃപ്പൂണിത്തുറ, ഉദയംപേരൂർ, തിരുവാങ്കുളം, ചോറ്റാനിക്കര പ്രദേശങ്ങളിൽ 17നു പൂർണമായും ശുദ്ധജല വിതരണം മുടങ്ങും.
കോ ഓർഡിനേറ്റർ, കമ്യൂണിറ്റി കൗൺസിലർ
ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന അതിക്രമങ്ങൾ, അപകടങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികൾ എന്നിവയ്ക്കു പരിഹാരം കണ്ടെത്തുന്നതിനായി എൻജിഒയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിൽ കോ ഓർഡിനേറ്റർ, കമ്യൂണിറ്റി കൗൺസിലർ ഒഴിവ്.സെന്റർ കോഓർഡിനേറ്റർ യോഗ്യത: ബിരുദാനന്തര ബിരുദം, പ്രവൃത്തി പരിചയം. ശമ്പളം 28,100 രൂപ. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മുൻഗണന. കമ്യൂണിറ്റി കൗൺസിലർ യോഗ്യത: ബിരുദം, കൗൺസലിങ് മേഖലയിൽ പ്രവൃത്തി പരിചയമുള്ള ട്രാൻസ്ജെൻഡർ വ്യക്തികൾ. ശമ്പളം 21175 രൂപ. 20ന് എറണാകുളം ജില്ലാ സാമൂഹികനീതി ഓഫിസിൽ വോക് ഇൻ ഇന്റർവ്യൂ നടക്കും. 0484 2425377.
ഗെസ്റ്റ് ലക്ചറർ
കൊച്ചി∙ എറണാകുളം സെന്റ് തെരേസാസ് കോളജിൽ ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, മാനേജ്മെന്റ്, ഹിന്ദി, മലയാളം, ഫ്രഞ്ച്, ഹിസ്റ്ററി, ഹോം സയൻസ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, ലോജിക്, മാത്തമാറ്റിക്സ്, സുവോളജി, ഇംഗ്ലിഷ്, സൈക്കോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി വോക് ഫുഡ് പ്രോസസിങ് ടെക്നോളജി, സൈബർ സെക്യൂരിറ്റി, ഫാഷൻ ഡിസൈനിങ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്, ഭരതനാട്യം വിഷയങ്ങളിൽ ഗവ./മാനേജ്മെന്റ് ഗെസ്റ്റ് ലക്ചറർ ഒഴിവ്. 22 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0484 2351870. www.teresas.ac.in
ഫാർമസിസ്റ്റ്
അർധ സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് ഒഴിവ്. ഏപ്രിൽ നാലിനകം സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം. യോഗ്യത: ഡി ഫാം, കംപ്യൂട്ടർ പരിജ്ഞാനം, ഫാർമസിസ്റ്റായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. പ്രായം: 18-41വയസ്സ്. ശമ്പളം പ്രതിമാസം 24520 രൂപ.
ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ്
തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ ആശുപത്രിയിൽ ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് ഒഴിവ്. പ്രായം 50 വയസ്സിൽ താഴെ. കൂടിക്കാഴ്ച 26ന് ഉച്ചയ്ക്ക് രണ്ടിന് തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ നടക്കും. ഫോൺ :0484-2777489, 04842776043.
മെഡിക്കൽ ഓഫിസർ
തൃപ്പൂണിത്തുറ ∙ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫിസർ ഒഴിവ്. കൂടിക്കാഴ്ച 15നു 10.30 ന് തൃപ്പൂണിത്തുറ നഗരസഭയിൽ.