ADVERTISEMENT

അരൂർ∙ വേനൽച്ചൂടും, കായലിൽ മത്സ്യത്തിന്റെ ലഭ്യതക്കുറവും കാരണം ഉൾനാടൻ മത്സ്യമേഖലയിൽ തൊഴിലാളികൾ പട്ടിണിയിലേക്ക്. കൂടാതെ കായലിൽ മാലിന്യം നിറഞ്ഞു മത്സ്യങ്ങൾ ചത്തു പൊങ്ങുന്നതും മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കി.ഇതുമൂലം വേമ്പനാട്, കൈതപ്പുഴ കായലുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് ഉൾനാടൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും തൊഴിൽ നഷ്ടമാകുന്നതോടെ കുടുംബങ്ങളും പട്ടിണിയിലായി. 

ദിവസങ്ങളായി തുടരുന്ന വേനൽച്ചൂട് കാരണം പകൽ തൊഴിലാളികൾക്കു കായലിൽ മത്സ്യ ബന്ധനത്തിന് പോകാൻ കഴിയുന്നില്ല. പുലർച്ചെയും സന്ധ്യാസമയങ്ങളിലുമാണ് നിലവിൽ മത്സ്യബന്ധനത്തിനു പോകുന്നത്. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ ചുരുങ്ങിയ സമയങ്ങളിൽ മത്സ്യബന്ധനം നടത്തുന്നതിനാൽ നിത്യച്ചെലവിനു പോലും വരുമാനം ലഭിക്കുന്നില്ല.

പരമ്പരാഗതമായി കായലിൽ നിന്നു ലഭിച്ചുകൊണ്ടിരുന്ന ചെമ്മീനിന്റെ ലഭ്യതയും കുറഞ്ഞു. ഒട്ടേറെ മത്സ്യങ്ങൾക്ക് വംശ നാശവും സംഭവിച്ചു.പല മത്സ്യങ്ങളും ഇപ്പോൾ കായലിൽ കാണാനില്ല. കരിമീൻ, കണമ്പ് തുടങ്ങിയ മത്സ്യങ്ങൾ വല്ലപ്പോഴുമാണ് ലഭിക്കുന്നത്. കടുത്ത മാലിന്യം മൂലം മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതും പതിവു കാഴ്ചയായി. കായലുകളിലെ മലിനീകരണം മൂലം മത്സ്യപ്പാടങ്ങളിലും മത്സ്യങ്ങൾ ചത്തു പൊങ്ങുന്നുണ്ട്.

English Summary:

Aroor fishermen face starvation due to severe fish scarcity. Extreme summer heat and pollution in the backwaters have drastically reduced fish populations, impacting thousands of families.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com