ADVERTISEMENT

അരൂർ ∙ തുറവൂർ– അരൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കാനയ്ക്കായി കുഴിയെടുക്കുന്നതിനിടെ മാലിന്യ പൈപ്പ് പൊട്ടി. ചന്തിരൂർ സ്കൂളിനു സമീപമായിരുന്നു സംഭവം. കുഴി നിറയെ മത്സ്യ സംസ്കരണ ശാലകളിൽ നിന്ന് പുറന്തള്ളുന്ന മലിനജലം നിറഞ്ഞു. കടുത്ത ദുർഗന്ധവും കൂടി പരന്നതോടെ സ്കൂളിനു സമീപത്തെ ബസ് കാത്തുനിൽപ് കേന്ദ്രത്തിലെ യാത്രക്കാർക്ക് നിൽക്കാനാകാത്ത സ്ഥിതിയായി. അരൂർ പഞ്ചായത്ത് 8, 9, 10 എന്നീ വാർഡുകളിലെ ദേശീയപാതയ്ക്കു കിഴക്കുഭാഗത്തെ മത്സ്യസംസ്കരണ ശാലകളിൽ നിന്നുള്ള മലിനജലം ചന്തിരൂർ പുത്തൻതോട്ടിലേക്കു പുറം തള്ളുന്നതിനായി സ്ഥാപിച്ചതാണ് ഈ മാലിന്യക്കുഴൽ. കഴിഞ്ഞ ദിവസം ചെറിയതോതിൽ ഇത് പൊട്ടിയെങ്കിലും അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ വീണ്ടും പൊട്ടി.

English Summary:

Aroor sewage pipe burst disrupts highway construction near Chandiroor. The wastewater from nearby fish processing plants overflowed, causing significant inconvenience and a strong unpleasant odor.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com