ADVERTISEMENT

തൊഴിൽ നൈപുണ്യ കോഴ്സ് സംഘടിപ്പിക്കുന്നു
പെരുമ്പാവൂർ ∙ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള കുസാറ്റ് ക്യാംപസിൽ  പ്രവർത്തിക്കുന്ന സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്ററുമായി സഹകരിച്ച് സർട്ടിഫൈഡ് ഫണ്ടമെന്റൽസ് ഓഫ് കാലിബ്രേഷൻ ആൻഡ്  ക്വാളിറ്റി കൺസെപ്റ്റ്സ് ഓഫ് മെട്രോളജിക്കൽ ഇൻസ്ട്രുമെന്റ്സ് എന്ന സമഗ്രമായ തൊഴിൽ നൈപുണ്യ കോഴ്സ് സംഘടിപ്പിക്കുന്നു. ദേശീയ തലത്തിൽ അംഗീകാരമുള്ള എൻസിവിഇടി സർട്ടിഫിക്കറ്റ് ലഭിക്കും. 25 ന് ആരംഭിക്കുന്ന 45 മണിക്കൂർ ദൈർഘ്യമുള്ള ഓഫ് ലൈൻ കോഴ്സ് കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ എസ്ടിഐസി കേന്ദ്രത്തിലാണ് നടക്കുന്നത്. മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇൻസ്ട്രുമെന്റേഷൻ ബിരുദ വിദ്യാർഥികൾക്കും ഈ മേഖലയിൽ 15 വർഷത്തെ പ്രവൃത്തി പരിചയമുള്ള 12ാം ക്ലാസ് പാസായവർക്കും എൻഎസ്ക്യൂഎഫ് ലെവൽ 4 സർട്ടിഫൈഡ് വ്യക്തികൾക്കും ഇലക്ട്രിക്കൽ മാനുഫാക്ചറിങ് ഇൻസ്ട്രുമെന്റേഷൻ മേഖലകളിലെ ടെക്നിഷ്യൻമാർക്കും അപേക്ഷിക്കാം. ഫോൺ: 8848179814.അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്ന അവസാന തീയതി 18.

അപേക്ഷ ക്ഷണിച്ചു
പെരുമ്പാവൂർ ∙ സാംസ്കാരിക വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നഗരസഭയിൽ നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ് പദ്ധതിയായ സൗജന്യ കലാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ചിത്രകല, ശിൽപകല, മദ്ദളം, ചുമർ ചിത്രകല എന്നിവ പ്രായഭേദമന്യേ പരിശീലിപ്പിക്കുന്നു.  നഗരസഭ ഓഫിസിൽ കൗൺസിലർ വഴി  അപേക്ഷ നൽകണം. 7902624101.

തിമിര ശസ്ത്രക്രിയ ക്യാംപ്
പെരുമ്പാവൂർ ∙ സീനിയർ സിറ്റിസൻസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ പെരുമ്പാവൂർ മേഖല കമ്മിറ്റി, കനിവ് പാലിയേറ്റീവ് കെയർ ഓടക്കാലി  ലോക്കൽ കമ്മിറ്റി, പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തിൽ 16ന് രാവിലെ 9.30 മുതൽ ഒന്നു വരെ ഓടക്കാലി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ നേത്രപരിശോധന - തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com