ADVERTISEMENT

കൊച്ചി∙ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച 4 പേർ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് കൈഫ് (23), ഷിയാസ് (25), പള്ളുരുത്തി സ്വദേശി മുഹമ്മദ് നബീൽ (24), കരുവേലിപ്പടി സ്വദേശി മുഹമ്മദ് റിസ്വാൻ (23) എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി നൈറ്റ് പട്രോളിങ്ങിനിടെ മട്ടാഞ്ചേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

കാറിൽ വരികയായിരുന്ന പ്രതികൾ മട്ടാഞ്ചേരി പാലസ് റോഡിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും വാഹനം നിർത്താതെ പോവുകയും ചെയ്തു. പിന്നീട് പനയപ്പള്ളി ജംക്‌ഷനിൽ വച്ച് ഇതേ കാർ വരുന്നത് കണ്ടു. ചോദിച്ചപ്പോൾ പ്രതികള്‍ പൊലീസിനോട് തട്ടിക്കയറി. ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ബലപ്രയോഗത്തിലൂടെ പ്രതികളെ ജീപ്പിൽ കയറ്റി. ഇതിനിടെ ഒരാൾ കടന്നുകളഞ്ഞു. ഷിയാസും നബീലും എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ലഹരിമരുന്ന് ഉള്‍പ്പെടെയുള്ള കേസുകളിൽ പ്രതികളാണ്.

മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മിഷണര്‍ ഉമേഷ് ഗോയലിന്റെ നിർദേശാനുസരണം സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എ.ഷിബിന്റെ നേതൃത്വത്തിൽ മട്ടാഞ്ചേരി സബ് ഇൻസ്പെക്ടർ ജയപ്രസാദ്, എഎസ്ഐ ഗിരീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, ബിനു, ബൈജുമോൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

English Summary:

Four individuals arrested in Kochi for assaulting police officers during a night patrol. The accused, with prior offenses in some cases, were apprehended and remanded after a chase and struggle.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com